സ്പൈകാം എച്ച്. ഡി. വീഡിയോ ക്യാമറ
കാഴ്ചയിൽ ഒരു സാധാരണ പേനയുടെ രൂപഭാവങ്ങളോടെയാണ് സ്പൈകാം എച്ച്.ഡി. വിഡിയോ ക്യാമറ എത്തുന്നത്. ഇന്റഗ്രേറ്റഡ് വീഡിയോ ക്യാമറ, 2 മണിക്കൂറോളമുള്ള റെക്കോഡിംഗിന് ഊർജ്ജം നൽകാനൊതുകും വിധമുള്ള ബാറ്ററി ചാർജ്ജ്, 8GB സ്റ്റോറേജ് സ്പേസ്, ബിൽറ്റ് ഇൻ USB കണക്ടർ എന്നിവയൊക്കെയാണ് ഈ പേനയെ ഒരു സാധാരണ പേനയിൽ നിന്നും പ്രവർത്തനത്തിൽ വ്യത്യസ്തമാക്കുന്നത്. പിക്ച്ചറുകൾ, വീഡിയോ അല്ലെങ്കിൽ ഓഡിയോ റെക്കോർഡിംഗിനുമൊക്കെ ഇത് പ്രയോജനപ്പെടും. AVI ഫോർമാറ്റിലായിരിക്കും വീഡിയോ USB കണക്ഷനിലൂടെ കംപ്യൂട്ടറിലേയ്ക്ക് ഡേറ്റകൾ കൈമാറുന്നത്. 1600x1200 പിക്സലുകളിലുള്ള jpg ചിത്രങ്ങൾ എടുക്കാം . ഏകദേശം 40 ഡോളറോളമാണിതിന് വില വരുന്നത്.