ഹീലിയം മ്യൂസിക് മാനേജർ
നിങ്ങളുടെ കംപ്യൂട്ടറിലെ മ്യൂസിക് ഫയലുകളെ ഓർഗനെസ് ചെയ്യുന്നതിനുള്ള ലളിതമായ ടൂളാണ് ഹീലിയം മ്യൂസിക് മാനേജർ. മ്യൂസിക്ക് ലൈബ്രികൾ മാനേജ് ചെയ്യുന്നതിനുള്ള സൗജന്യ വിൻഡോസ് സോഫ്റ്റ് വെയറാണിത്. മ്യൂസിക് ശേഖരങ്ങളുടെ മാനേജ്മെന്റ് വളരെ അനായാസകരമാക്കും വിധം വിവിധ പെയ്നുകളായി തരംതിരിച്ച ലളിതമായ യൂസർ ഇന്റർഫേസാണ് ഹീലിയം മ്യൂസിക് മാനേജറിനുള്ളത്. മെയിൻ മെനു, നാവിഗേഷൻ ബാർ, ടൂൾബാർ, പിക്ച്ചേഴ്സ് പെയ്ൻ ഇങ്ങനെ നിരവധി ഭാഗങ്ങളുണ്ട് ഈ ഇൻറർഫേസിന്. ലൈബ്രറിയിലേയ്ക്ക് ഫയലുകൾ ആഡ് ചെയ്യാം, ഓഡിയോ സി.ഡി. റിപ്പ് ചെയ്യാം, ലൈബ്രറി ഇംപോർട്ടും അപ്ഡേറ്റും ചെയ്യാം, ട്രാക്ക് ലിസ്റ്റിൽ നെയിം, ആർട്ടിസ്റ്റ്, ടൈറ്റിൽ, ആൽബം, ഇയർ, റേറ്റിംഗ് തുടങ്ങി ഓരോ ഓഡിയോ ഫയലിന്റെയും വിശദാംശങ്ങൾ എല്ലാംതന്നെ പരിശോധിക്കാം. ഫയൽ ടാഗുകൾ എഡിറ്റ് ചെയ്യാനും കഴിയും. ഫയലുകൾ ഓട്ടോമാറ്റിക്കായി റീനെയിം ചെയ്യുന്നതിനും ട്രാക്ക് ഇൻഫർമേഷനനുസരിച്ച് ഫോൾഡർ സ്ട്രക്ച്ചർ ക്രിയേറ്റ് ചെയ്യാനും കഴിയുക, ക്രിയേറ്റ് & പ്രിന്റ് റിപ്പോർട്ട്, ആൽബം പിക്ച്ചറുകളുടെ ആഡ്/ അപ്ഡേറ്റ്/ ഡൗൺലോഡ് പ്രവർത്തനങ്ങൾ, ഓഡിയോ സി.ഡി. ബേണിംഗ്, പ്ലേ ലിസ്റ്റ് നിർമ്മാണം, MP3 ഫയലുകളുടെ ഗുണനിലവാരം വിശകലനം ചെയ്യലും പ്രശ്നങ്ങൾ പരിഹരിക്കലും ഇങ്ങനെ പോകുന്നു ഹീലിയം മ്യൂസിക് മാനേജറിലെ പ്രധാന ഫീച്ചറുകൾ. MP3, OGG, WMA, MPC, MP+ തുടങ്ങിയ പ്രമുഖ ഓഡിയോ ഫയൽ ഫോർമാറ്റുകളെയെല്ലാം ഇത് പിന്തുണയ്ക്കും. ഓഡിയോ ഫയലുകളുടെ ശേഖരം പൂർണ്ണമായും കാറ്റ് ലോഗ് ചെയ്യാനും, ഇഷ്ടപ്പെട്ട പാട്ടുകൾ എളുപ്പത്തിൽ ബ്രൗസ് ചെയ്യാനും, ആൽബം ബ്രൗസ് ചെയ്യാനും എല്ലാം അനായാസം കഴിയും.
Click Here To Download: Download