ഫോൺജോയി പ്ലേ ഗെയിം കൺട്രോളർ
ഐഫോൺ, ഐപാഡ്, ആൻഡ്രോയിഡ് ഡിവൈസ് അല്ലെങ്കിൽ പി.സി. തുടങ്ങിയ ഉപകരണങ്ങളെ നല്ലൊരു ഗെയിമിംഗ് കൺസോളുകളായും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ ഫോൺജോയി പ്ലേ ഉപകരിക്കും. 102x87x37mm ഡയമെൻഷനും 250 ഗ്രാം ഭാരവുമുള്ള വയർലെസ്സ് ഗെയിം കൺട്രോളറാണ് ഫോൺജോയി പ്ലേ. മറ്റ് പോർട്ടബിൾ ഗെയിം കൺട്രോളറുകളിൽ നിന്ന് വ്യത്യസ്തമായി ഇതൊരു ഫോൾഡബിൾ ഉപകരണം ആയതിനാൽ മടക്കി പോക്കറ്റിലിട്ട് അനായാസം കൊണ്ടുനടക്കാം. അഡ്ജസ്റ്റ് ചെയ്യാനാകുന്ന ക്രാഡിലിന്റെ സഹായത്തോടെ ഈ ഉപകരണത്തെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഫോണിലേക്ക് ഘടിപ്പിച്ചുകഴിഞ്ഞാൽ പ്രസ്തുത ഉപകരണം ഒരു ഹാൻഡ്ഹെൽഡ് ഗെയിം കൺസോളായി മാറും. ഇതിലെ ബിൽറ്റ്-ഇൻ ബ്ലൂടൂത്ത് ടെക്നോളജിയാണ് സ്മാർട്ട് ഫോൺ അല്ലെങ്കിൽ ടാബ്ലെറ്റുമായി വയർലെസ്സ് കണക്ഷൻ സാധ്യമാക്കുന്നത്. 14 പ്രോഗ്രാമബിൾ ബട്ടണുകളും രണ്ട് പ്രഷർ സെൻസിറ്റീവ് അനലോഗ് സ്റ്റിക്കുകളും ഉപയോഗിച്ചാണ് കളിക്കേണ്ടത്. വിൻഡോസ്, മാക്, ലിനക്സ് പി.സികളിലും ഉപയോഗിക്കാം.