ഇന്റലി പേപ്പർ - പേപ്പർ USB ഡ്രൈവ്

Easy PSC
0
ഇന്റലി പേപ്പർ - പേപ്പർ USB ഡ്രൈവ്


സ്‌മാർട്ട്, വയർലെസ്സ്, ഡിസ്പോസിബിൾ USB ഡ്രൈവാണ് ഇന്റലി പേപ്പർ USB ഡ്രൈവ്. 
ഈ ചെറിയ ഫ്ളാഷ് ഡ്രൈവിലെ USB കണക്ടറുകളും, സ്റ്റോറേജ് ചിപ്പുകളും ഒരു കഷണം പേപ്പറിനുള്ളിലാണ് ഉള്ളടക്കം ചെയ്തിരിക്കുന്നത്. 
അതായത് ഒരു സാധാരണ പേപ്പർ കഷ്ണത്തിനുള്ളിൽ ചെറിയൊരു സിലിക്കൺ ചിപ്പ് എംബഡ് ചെയ്ത് അതിനെയൊരു USB ഡ്രൈവിക്കി മാറ്റുന്നു. ചെലവ് കുറഞ്ഞതും  പരിസ്ഥിതി സൗഹാർദ്ദപരവുമായ ഉപകരണങ്ങളാണ് ഈ ഡ്രൈവുകൾ. 
ഗ്രീറ്റിംഗ് കാർഡുകൾ, ഡിസ്പോസിബിൾ USB ഡ്രൈവുകൾ, ബ്ലാങ്ക് USB പേപ്പർ തുടങ്ങി മൂന്ന് പ്രധാന ആപ്ലിക്കേഷനുകളാണ് ഈ പേപ്പർ USB ടെക്നോളജിയ്ക്കുള്ളത്.
 ബിൽറ്റ് ഇൻ റിമൂവബിൾ USB ഡ്രൈവിനോടുകൂടിയ ഗ്രീറ്റിംഗ് കാർഡ് കാഴ്ചയിൽ സാധാരണമെന്ന് തോന്നുമെങ്കിലും ഇവയിലേക്ക് നമ്മുടെ ഡിജിറ്റൽ മീഡിയ ഫയലുകൾ ചേർക്കാനാകും.
 സിലിക്കൺ ചിപ്പ് എംബഡ് ചെയ്ത ഡ്രൈവുകൾ കംപ്യൂട്ടറിന്റെ USB ഡ്രൈവിൽ ഘടിപ്പിച്ച് അതിലെ ഡേറ്റകൾ അനുയോജ്യമാം വിധം കസ്റ്റമൈസ് ചെയ്തു ഉപയോഗിക്കാം. ഉപയോക്താവിന് ആവശ്യമായ ഏത് കണ്ടന്റുകളും ഉൾപ്പെടുത്തി USB ഡ്രൈവുകൾ നിർമ്മിക്കാനും ഈ പ്രീ-എംബഡഡ് പേപ്പറുകൾ റീഡ് ചെയ്യാനുമാകുന്ന റീഡർ/റൈറ്റർ ഡിവൈസുകളുടെ അവതരണമാണ് ഈ പ്രോജക്ടിന്റെ സൃഷ്ടാക്കൾ ആഗ്രഹിക്കുന്നത്. എൻ.എഫ്.സി. എനേബിൾഡ് ഡിവൈസുകളുമായി വയർലെസ്സ് കമ്മ്യൂണിക്കേഷൻ സാധ്യമാക്കാനും ഇവയ്ക്ക് കഴിയും.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!