എന്നും വരും വഴിവക്കിൽ | Ennum Varum Vazhi Vakkil Lyrics

Easy PSC
1
എന്നും വരും വഴിവക്കിൽ...... വരികൾ



എന്നും വരും വഴിവക്കിൽ 
അവൾ എന്നോടൊന്നു മിണ്ടാൻ..(2)
പൊന്നെ... പോയ്‌ മറഞ്ഞോ ഇനി, 
എന്നും വഴിയോരം 
കണ്ണും നാട്ടിരിപൂ , ഇനി 
എന്നിൽ വരികില്ലേ (എന്നും )

ചേലിൽ നുണകുഴിയൊന്നു 
നല്ല പൂപോലൊന്നു വിരിഞ്ഞു 
നാണിച്ചു കണ്ണൊന്നടച്ചു 
നാട്ടുമൈനയെൻ കൂട്ടിലൊളിച്ചു, 
കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചു 
വരുന്നൊരു സുന്ദരി പെൺകൊടിയേ (2)
പൊന്നെ, പോയ്‌ മറഞ്ഞോ 
ഇനി എന്നും വഴിയോരം 
കണ്ണും നാട്ടിരിപൂ , ഇനി 
എന്നിൽ വരികില്ലേ  (എന്നും )



ദൂരത്തുനിന്നൊന്നു കണ്ടാൽ 
വേഗമേറുന്നു നെഞ്ചിടിപ്പിന്നു 
ചാരത്തു നീ വന്നു നിന്നാൽ 
നല്ല പാരിജാതപ്പൂ സുഗന്ധം 
പാടിയ പാട്ടുകൾ തേടിയ രാവുകൾ 
എന്നുമെൻ നെഞ്ചകത്   (2)
പൊന്നെ പോയ്‌ മറഞ്ഞോ ഇനി 
എന്നും വഴിയോരം, കണ്ണും 
നാട്ടിരിപ്പൂ ഇനി 
എന്നിൽ വരികില്ലേ (എന്നും )



ഇന്നലെ കണ്ട നിലാവോ, നീ 
പാതിവിരിഞ്ഞൊരു പൂവോ 
വീണു പൊഴിഞ്ഞൊരു രാഗം 
ശോക മേഘമായ് 
പെയ്യുന്നതെങ്ങോ, 
എന്റെ കളിത്തോഴി, 
ചന്ദ്രികയാലിനെ കണ്ടുവോ നീ മഥനാ...(2)
പൊന്നെ..പോയ്‌ മറഞ്ഞോ 
ഇനി എന്നും വഴിയോരം 
കണ്ണും നാട്ടിരിപൂ , ഇനി 
എന്നിൽ വരികില്ലേ (എന്നും )

അന്തിയിൽ ചന്ദനം ചാർത്തി, എന്റെ 
ചന്ദ്രികേ നീ വരുവോളം 
കാത്തിരിപ്പിൻ കഥ പാടി 
എന്റെ പാഴ്മുളം 
തണ്ടൊന്നു മൂളി 
സുന്ദര മേഘമായ് 
വാനിൽ തെളിയുന്നു 
കണ്ടുവോ നീ മഥനാ.. (2)
പൊന്നെ.. പോയ്‌ മറഞ്ഞോ, ഇനി 
എന്നും വഴിയോരം
കണ്ണും നാട്ടിരിപ്പൂ, ഇനി 
എന്നിൽ വരികില്ലേ (എന്നും )



ചുംബനമേറ്റു പിടഞ്ഞു
നിന്റെ ചുണ്ടുകളെന്തോ 
 മൊഴിഞ്ഞു.. 
കാണാതെ നിന്നു കരഞ്ഞു, നിന്റെ
കാലൊച്ചയെങ്ങോ മറഞ്ഞു.. 
നാണം തെളിഞ്ഞു വിരിഞ്ഞൊരു 
കണ്ണുകളെന്തേ നിറഞ്ഞൊഴുകി (2)
പൊന്നെ.. പോയ്‌ മറഞ്ഞോ ഇനി 
എന്നും വഴിയോരം, 
കണ്ണും നാട്ടിരിപ്പൂ, 
ഇനി എന്നിൽ വരികില്ലേ (എന്നും )

ചാഞ്ചാടും പൂമയിലല്ലേ 
കൂട്ടുകൂടുവാൻ 
നീ വരുകില്ലേ
ചാരത്തു നീ വരുകില്ലേ 
നിന്റെ പൂമുഖം 
വാടല്ലേ പൊന്നെ 
തൊണ്ടിപ്പഴം പോലെ 
ചേലുള്ള ചുണ്ടിൽ 
മുത്തങ്ങൾ നൽകിടാം ഞാൻ  (2)
പൊന്നെ.. പോയ്മറഞ്ഞോ 
ഇനി എന്നും വഴിയോരം 
കണ്ണും നാട്ടിരിപ്പൂ, ഇനി 
എന്നിൽ വരികില്ലേ (എന്നും )



ആടുകൾ മേച്ചു നടന്നു, നിന്റെ
 പൂമടിത്തട്ടിൽ കിടന്നു 
പുല്ലാംകുഴൽ പാട്ടുയർന്നു 
നിന്റെ കൈവള
താളമുതിർത്തു, 
നാണം തെളിഞ്ഞു
വിരിഞ്ഞൊരു കണ്ണുകളെന്തേ  നിറഞ്ഞൊഴുകി (2)
പൊന്നെ.. പോയ്മറഞ്ഞോ 
ഇനി എന്നും വഴിയോരം, 
കണ്ണും നാട്ടീരിപ്പൂ, ഇനി 
എന്നിൽ വരികില്ലേ (എന്നും )...

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!