ഗംഗേ........ തുടിയിൽ ഉണരും - വരികൾ
Vadakkumnadhan (Malayalam: വടക്കുംനാഥന്‍) is a 2006 Malayalam drama film, directed by Shajoon Kariyal, written by Gireesh Puthenchery, starring Mohanlal, Padmapriya and Kavya Madhavan in the lead roles. The film is an unusual love story, shot mostly in the scenic foothills of the Himalayas.
ഗംഗേ..............
തുടിയിൽ ഉണരും തൃപുട കേട്ടു
തുയിലുണർന്നു പാടി എൻറെ
നടനമണ്ഡപം തുറന്നു വാ
സൂര്യനാളം ഒരു സ്വരമഴയുടെ തിരി
മന്ദ്രതീർത്ഥം ഒഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവശൈലശൃംഗമുടി
നേടി വന്ന പുരുഷാർത്ഥസാര ശിവഗംഗേ
തുടിയിൽ ഉണരും തൃപുട കേട്ടു
തുയിലുണർന്നു പാടി എൻറെ
നടനമണ്ഡപം തുറന്നു വാ
ഗംഗേ............. ഗംഗേ
മാംഗല്യ മണികുങ്കുമം നിനക്കായ്
മാലേയ സന്ധ്യ ഒരുക്കി (2)
കാർകൂന്തൽ ചുരുളിൽ അരിയ
വരവാർത്തിങ്കൾ തുളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയിൽ അരികെ വരു
വരമൊഴി പാർവ്വതി നീ
കാർകൂന്തൽ ചുരുളിൽ അരിയ
വരവാർത്തിങ്കൾ തുളസി തിരുകി
ഒരു ശ്രീരാഗ ശ്രുതിയിൽ അരികെ വരു
വരമൊഴി പാർവ്വതി നീ
പൂനിലാവിൽ ആടും അരളി മരം പോലെ
- ഗംഗേ
തുടിയിൽ ഉണരും തൃപുട കേട്ടു
തുയിലുണർന്നു പാടി എൻറെ
നടനമണ്ഡപം തുറന്നു വാ
ഗംഗേ........... ഗംഗേ
ഏകാന്ത പദയാത്രയിൽ മനസ്സിൻറെ
മൺകൂട് പിന്നിൽ വെടിഞ്ഞു (2)
നിൻ പാട്ടിൻ പ്രണയമഴയിൽ ഒരു
വെൺപ്രാവായ് ചിറകു കുടയും ഇരു
പൊൻ തൂവൽ പകലിൽ എരിയും ഒരു
കനലിനു കാവലും ആയി
നിൻ പാട്ടിൻ പ്രണയമഴയിൽ ഒരു
വെൺപ്രാവായ് ചിറകു കുടയും ഇരു
പൊൻ തൂവൽ പകലിൽ എരിയും ഒരു
കനലിനു കാവലും ആയി
ഞാൻ തിരഞ്ഞതെന്റെ ജപലയ
ജലതീർത്ഥം
സൂര്യനാളം ഒരു സ്വരമഴയുടെ തിരി
മന്ദ്രതീർത്ഥം ഒഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവശൈലശൃംഗമുടി നേടി
വന്ന പുരുഷാർത്ഥസാര ശിവഗംഗേ
ഗംഗേ...........
തുടിയിൽ ഉണരും തൃപുട കേട്ടു
തുയിലുണർന്നു പാടി എൻറെ
നടനമണ്ഡപം തുറന്നു വാ
ഗംഗേ........... ഗംഗേ