ബൂന്തി ലഡു | How To Make Boondi Laddu In Malayalam

Easy PSC
0
ബൂന്തി ലഡു 

ഹായ് ഇന്നല്പം മധുരം ആയാലോ? ഒരു ലഡു തന്നെ ഉണ്ടാക്കി നോക്കാം. കിടിലൻ ആയിരിക്കും അല്ലെ? എന്നാൽ മടിക്കേണ്ട ഇപ്പോൾ തന്നെ ഉണ്ടാക്കാം.

ബൂന്തി ലഡു ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ:
  • കടലപ്പൊടി - 1 കപ്പ്
  • വെള്ളം - 1/2 കപ്പ് / ആവശ്യാനുസരണം
  • ബേക്കിങ് സോഡ പൗഡർ - 1/2 ടീസ്പൂൺ
  • ഫുഡ് കളർ, മഞ്ഞ - 1 നുള്ള് (ആവശ്യമുണ്ടേൽ മാത്രം)
  • നെയ്യ് - 2 ടീസ്പൂൺ
  • കിസ്മിസ് - 20 എണ്ണം
  • ഏലക്കാ പൗഡർ - 1/2 ടീസ്പൂൺ
  • ഗ്രാമ്പു - 5 എണ്ണം
  • ഓയിൽ - വറുക്കാൻ ആവശ്യമായത്.
  • 2 അരിപ്പ - (അതിൽ ഒന്ന് സാമാനൃം വലിയ തുളകൾ വേണം)

പഞ്ചസാര സിറപ്പിന്:
  • പഞ്ചസാര - 1 കപ്പ്
  • വെള്ളം - 1/2 കപ്പ് / ആവശ്യാനുസരണം


ബൂന്തി ലഡു ഉണ്ടാക്കാൻ പഠിക്കാം:
  • ആദൃം ബൂന്തി ക്കുള്ള ബാറ്റർ ഉണ്ടാക്കാം. 
  • ഒരു പാത്രത്തിൽ കടലപ്പൊടി വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കിയെടുക്കുക
  • കളറും ബേക്കിംഗ് സോഡയും ചേർക്കുക .
  • ബാറ്റർ ദോശമാവിനെക്കാൾ അല്പം കട്ടിയി ൽ ആയിരിക്കണം
  • ഒരു പരന്ന പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ സാമാനൃം വലിയ തുളകൾ ഉള്ള അരിപ്പയിൽ ഓയിലിന്  മുകളിൽ പിടിച്ച് അല്പം ഒഴിച്ച് നോക്കുക.
  • ബൂന്തി ഗോള രൂപത്തിൽ അല്ലെങ്കിൽ ലൂസ് എന്നർത്ഥം. അതിൽ കുറച്ച് കടലപ്പൊടി ചേർത്ത് അഡ്ജസ്റ്റ് ചെയ്യാം.
  • ഇനി തീ കുറച്ച് ഒരു വലിയ തവി ബാറ്റർ അരിപ്പയിൽ  ഒഴിച്ച് പരത്തി വിതറുക. 
  • ബൂന്തി ഫ്രൈ ആയാൽ മറ്റെ അരിപ്പ കൊണ്ട്  കോരുക.
  • അങനെ മുഴുവൻ ബാറ്ററും വറുത്ത് കോരുക.
  • ഓരോ  ഒഴിക്കലിന് ശേഷവും അരിപ്പയിൽ  ഹോൾസ് ക്ളീൻ ചെയ്ത് കൊടുക്കണം എന്നാലെ ബൂന്തി ശരിയാവൂ.

ഇനി പഞ്ചസാര സിറപ്പ് ഉണ്ടാക്കാം:
  • പഞ്ചസാര വെള്ളവും ചേർത്ത് തിളപ്പിക്കുക.
  • ഒരുനൂൽ പരുവം (കുറച്ച് എടുത്ത് തള്ള വിരലിനും ചൂണ്ട് വിരലിനും ഇടയിൽ പിടിച്ച് നോക്കിയാൽ നൂൽ പോലെ ആണെങ്കിൽ) ആയാൽ തീ ഓഫ്  ചെയ്യാം.
  • സാമാനൃം വലിയ ഒരു പാത്രത്തിൽ വറുത്ത് വെച്ച ബൂന്തി മാറ്റി പഞ്ചസാര സിറപ്പ് ഒഴിച്ച് നല്ല പോലെ മിക്സ് ചെയ്ത് കയിലിൻറെ പിൻഭാഗം കൊണ്ട് ചെറുതായി ഉടച്ച് കൊടുക്കുക.
  • കൂട്ടത്തിൽ ഏലക്കാ പൗഡറും ഗ്രാമ്പുവും ചേർക്കാം.
  • പാനിൽ നെയ്യ് ചേർത്ത് ചൂടായാൽ കിസ്മിസ്‌ വറുത്ത് നെയ്യോടുകൂടി അതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് ഉരുട്ടാൻ പറ്റുന്ന പരുവം ആയാൽ ഇഷ്ടമുള്ള വലുപ്പത്തിൽ ഉരുട്ടി എടുക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!