കോഴി വറുത്തത്
ചിക്കൻ ഉപയോഗിച്ചുള്ള ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രിയ്യപ്പെട്ടതുമായ ഒരു വിഭവമാണ് ചിക്കൻ വറുത്തത്. ഇന്ന് നമുക്ക് ചിക്കൻ വറുക്കാൻ പഠിക്കാം.
ആവശ്യമായ സാധനങ്ങൾ:
- കഷണങ്ങളാക്കിയ കോഴി - 1 കിലോ ഗ്രാം
- മുളക്പൊടി - 1/2 ടീസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- ചെറുനാരങ്ങാ നീര് - 1 ടീസ്പൂൺ
- മല്ലിയില പെടിയായി അരിഞ്ഞത് - 1 ടീസ്പൂൺ
- റൊട്ടിപ്പൊടി - 4 ടീസ്പൂൺ
- വെളുത്തുള്ളി - 4 അല്ലി
- ഇഞ്ചി - 1 കഷണം
- മുട്ടയുടെ വെള്ളക്കരു - 2 എണ്ണം
- വെളിച്ചെണ്ണ - 2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
ഇനി ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം:
വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാനീര് ഇവ ആവശ്യത്തിന് ഉപ്പ് ചേർത്ത് അരച്ചെടുക്കുക. മുളക് പൊടി, കുരുമുളക് പൊടി, മല്ലിയില എന്നിവ കൂട്ടിക്കലർത്തി വെള്ളം വാർത്തിരിക്കുന്ന ഇറച്ചിയിൽ പുരട്ടി വെക്കണം. അര മണിക്കൂറിനു ശേഷം ഇറച്ചി, മുട്ടയുടെ വെള്ളക്കരുവിൽ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.