ചിക്കൻ കബാബ്
ചിക്കൻ കബാബ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
- കഴുകി വൃത്തിയാക്കിയ മുഴുവൻ കോഴി - 1 (1/2 കിലോഗ്രാം)
- റൊട്ടി - 4 കഷണം
- മുട്ട - 2 എണ്ണം
- പാൽ - 1/2 കപ്പ്
- നെയ്യ് - ആവശ്യത്തിന്
- പച്ചമുളക് - 3 എണ്ണം
- ഇഞ്ചി - 1 കഷണം
- മല്ലിയില - 1 ചെറിയ കെട്ട്
- പുതിനയില - അല്പം
- ഗരം മസാലപ്പൊടി - 2 ടീസ്പ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
ചിക്കൻ കബാബ് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം
- മുഴുവൻ കോഴി ഉപ്പു ചേർത്തു വേവിച്ച ശേഷം എല്ലിൽ നിന്ന് ഇറച്ചി മാറ്റിവയ്ക്കുക. പാലിൽ കുതിർത്ത് റൊട്ടി പിഴിഞ്ഞെടുത്ത ശേഷം ഇഞ്ചി, പച്ചമുളക്, പുതിന, മല്ലിയില എന്നിവ അരച്ച് റൊട്ടിയും കോഴിയും ചേർത്ത് വീണ്ടും മയത്തിൽ അരച്ചെടുക്കുക. തുടർന്ന് മുട്ടയും ഗരംമസാലയും ചേർത്ത് കുഴച്ചുവയ്ക്കുക. ഇതിൽ നിന്ന് കുറേശെ എടുത്ത് കയ്യിൽ വെച്ച് നെയ്മയം വരുത്തിയ കബാബ് കോലിൽ കുത്തിക്കയറ്റുക. ഇങ്ങനെ മൂന്നോ നാലോ കബാബ് വെച്ചശേഷം തീക്കനിലോ ഗ്രില്ലിലോ വെച്ച് ചുട്ടെടുക്കുക. ഇടയ്ക്ക് കുറച്ചു നെയ്യ് തടവിക്കൊടുക്കുകയുമാവാം. വെന്ത് തവിട്ട് നിറമാവുമ്പോൾ വാങ്ങിവെയ്ക്കാവുന്നതാണ്.