KBCC അംഗങ്ങൾക്കുള്ള കല്പനകൾ....
തിങ്കളാഴ്ച മുതൽ ബിവറേജസ് തുറക്കുമെന്നാണ് റിപ്പോർട്ടുകൾ....
(തുറക്കണേ പറശ്ശിനി മുത്തപ്പാ....)
ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.
ആക്രാന്തം പാടില്ല, ഒരു മാസം കുടിക്കാൻ കഴിയാത്തത് ഒരുമിച്ച് കുടിച്ച് കളയാം എന്ന് വിചാരിക്കരുത്.
ഒരു ബീയറിലോ, രണ്ട് പെഗ്ഗിലോ തുടങ്ങി കുറേശ്ശെ Topup ചെയ്യുന്നതായിരിക്കും നല്ലത്.
തുടക്കത്തിൽ കാട്ടാസ് ബ്രാൻഡുകൾ ഒഴിവാക്കി നല്ലത് മാത്രം അടിക്കാം..
വിസ്കിയിൽ തുടങ്ങുന്നതാണ് ഉചിതം, പതുക്കെ മാത്രം ബ്രാൻഡി, വോഡ്ക എന്നിവയിലേക്ക് മാറാം. റമ്മടി ഉടൻ വേണ്ട.
ഷെയറിട്ട് അടിക്കുന്നവർ വളരെ അലർട്ടായിരിക്കണം....
മുഴുവൻ ഏര്യയും ഗ്രീൻ സോണിലാവും വരെ ഓരോരുത്തർക്കും ഓരോ ഗ്ലാസ്സ് പ്രത്യേകം പ്രത്യേകം കരുതുന്നത് നല്ലതായിരിക്കും....
തൊട്ടു നക്കുന്ന അച്ചാറിന് പകരം ഓരോന്നായി എടുത്ത് കഴിക്കുന്ന ചിപ്സ് പോലുള്ള ടച്ചിംഗ്സ് ഉപയോഗിക്കുന്നതാണ് നല്ലത്....
ലൗ സിപ്പ് ഒരു കാരണവശാലും അനുവദനീയമല്ല....
പിന്നെ നമ്മുടെ ആചാര്യനായിരുന്ന തിക്കുറിശ്ശി ചേട്ടന്റെ പഴയ പഞ്ചപാന പ്രമാണങ്ങൾ പൂർണമായും പാലിക്കണം.
- പകലരുത് ( കാലുറച്ചില്ലേലും, നാവു കുഴഞ്ഞാലും, വാളു വെച്ചാലും നാട്ടാരറിയും)
- പലരരുത് (അപ്പപ്പോൾ കണ്ട ചാത്തന്റേയും പോത്തന്റെയും കൂടെ ഓസിന് കിട്ടിയാലും കൂടരുത് ),
- പലതരുത് (പല ബ്രാണ്ടോ ഐറ്റമോ ഒരുമിച്ചടിക്കരുത്),
- പഴമരുത് (പഴം ടച്ചിങ്ങാക്കിയാൽവാളുവെക്കാൻ സാധ്യതയുണ്ട്.)
- പറയരുത് (അടിച്ച കാര്യം നാടു മുഴുവൻ പാടി നടക്കരുത്)
ബിവറേജസ് പൂട്ടാൻ വേണ്ടി FB പോസ്റ്റിട്ടവരോടും, സമരം ചെയ്തവരോടും പ്രതികാര മനോഭാവത്തോടെ പെരുമാറരുത്. അവര് Share ഇടാൻ ഉറപ്പായും വരും. അവരെ കുത്തുവാക്കുകൾ പറഞ്ഞ് അപമാനിക്കരുത്.
അത് നമ്മൾ KBCC അംഗങ്ങളുടെ (Kerala Beverage Customers Confederation) അന്തസ്സിന് നിരക്കുന്നതല്ല...
ബിവറേജസ് പൂട്ടിക്കിടന്നപ്പോഴും, സ്വന്തമായി വാറ്റി കുടിച്ചവന്മാരേയും, വാറ്റുചാരായം വാങ്ങി കുടിച്ചവന്മാരേയും, ഷെയറിന് വിളിക്കാത്തവന്മാരേയും ഒരു കാരണവശാലും കുറച്ച് നാളത്തേക്ക് അടുപ്പിക്കരുത്.
അന്തസ്സില്ലാത്തവന്മാരണവർ....
ആക്രാന്തം വേണ്ട.... ആത്മസംയമനമാണ് വേണ്ടത് 🍷🍸
നമ്മൾ അതിജീവിക്കും💪
ബിവറേജസ് ഒപ്പമല്ല,
മുന്നിൽ തന്നെയുണ്ട്🤪