സാമവേദം നാവിലുണർത്തിയ സ്വാമിയേ | Samavedam Navilunarthiya Swamiye Lyrics

Easy PSC
0
സാമവേദം നാവിലുണർത്തിയ സ്വാമിയേ - വരികൾ



സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
തത്വമസി പൊരുളെ നിത്യസത്യദയാം നിധിയേ
ഇനി കൽപാന്ത മിഴിയിതൾ തുറന്നീടണേ

ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തി തൻ അമൃതം അരുളണേ

മനസാകും പുലിമേലേ വാഴണേ 
ജന്മശ്ശനി നീക്കി ശരിയേകിടേണമേ

സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ

ഹരിരാഗസാരമേ ശിവതേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ

മഞ്ഞണിമാമല മേലേ കർപ്പൂര കടല് 
കരയിൽ സ്വാമി തൻ പൊന്നണിവീട് 
മഞ്ഞണിമാമല മേലേ കർപ്പൂര കടല് 
കരയിൽ സ്വാമി തൻ പൊന്നണിവീട്

മാലുകൾ നീക്കിടുവാൻ അയ്യപ്പാ... നീ..
മഹിഷീ മാരകനായിട്...
മാലുകൾ നീക്കിടുവാൻ അയ്യപ്പാ... നീ...
മഹിഷീ മാരകനായിട്...

കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ 
നീ തന്നതല്ലോ എൻ ജീവിതം

സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ

സന്യാസി രൂപനേ സംഗീത പ്രിയനേ 
സിദൂര വർണ്ണനേ സ്വാമിയേ

പൂവണികാടിനു ചാരേ പുണ്യാഹ കടവ് 
പുലരും സമതതൻ സുന്ദര ശീല് 
പൂവണികാടിനു ചാരേ പുണ്യാഹ കടവ് 
പുലരും സമതതൻ സുന്ദര ശീല് 

സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ, 
ആത്മാവല്ലയോ കോവില് 
സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ, 
ആത്മാവല്ലയോ കോവില് 
ഉടയോനു പകരുന്നു കുയിലാർന്ന കീർത്തനം.
അറിയേണം അടിയന്റെ സങ്കടം

സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ.
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ

തത്വമസി പൊരുളെ നിത്യസത്യദയാം നിധിയേ
ഇനി കൽപാന്ത മിഴിയിതൾ തുറന്നീടണേ

ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തി തൻ അമൃതം അരുളണേ 
മനസാകും പുലിമേലേ വാഴണേ 
ജന്മശ്ശനി നീക്കി ശരിയേകിടേണമേ

സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ

ഹരിരാഗസാരമേ ശിവതേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ...
സന്യാസി രൂപനേ സംഗീത പ്രിയനേ
സിദൂര വർണ്ണനേ സ്വാമിയേ...


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!