Aaram Thamburan Movie | Harimuraleeravam Song Lyrics

Easy PSC
0
ഹരിമുരളീ രവം വരികൾ


  • Lyrics: Gireesh Puthenchery
  • Music: Raveendran
  • Singer: K. J Yesudas


ഹരിമുരളീ രവം ഹരിത വൃന്ദാവനം പ്രണയ സുധാമയ മോഹന ഗാനം ....
മധുമൊഴി രാധേ നിന്നെ തേടി........ അലയുകയാണൊരു മാധവ ജന്മം അറിയുകയായീ അവനീ ഹൃദയം അരുണ സിന്ദൂരമായ് കുതിരും മൌനം നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു പൊന്‍ തിരിയായവനെരിയുകയല്ലോ നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ..


കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭനിലാപ്പൂ പൊഴിയുവതെന്തേ തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരള വിഷാദം പടരുവതെന്തേ പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും .



സംഗീതം. അറിയും തോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു. എന്താ? ഗ്വാളിയറിലേക്കു വച്ചുപിടിക്കാൻ. എന്തിനാ? ഹിന്ദുസ്താനി സംഗീതം പഠിക്കണം. ഗ്വാളിയർ ഘരാനാ മാജിക് പീക്കോക്കിനെ കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ.  ഉസ്താദ് ബാദുഷാ ഖാൻ. മൂപ്പരു നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ ക്ലാസ്സ് ഭാംഗ്. ആവശ്യം അറിയിച്ചു. ദക്ഷിണ വയ്ക്കാൻ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ദർബാർ രാഗത്തിൽ ഒരു സാധനങ്ങട് അലക്കി. പാടി മുഴുവിക്കാൻ വിട്ടില്ല. ഇങ്ങനങ്ങോട്ട് ചേർത്തങ്ങട് പിടിച്ചു. ഉസ്താദ് ഫ്ലാറ്റ്. പിന്നെ ഹൃദയത്തിൽ സംഗീതവും സിരകളിൽ ഭാംഗുമായി കാലം ഒരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്റെ ഖബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടർന്നു. ഇന്നും തീരാത്ത പ്രവാസം.  സഫറോൻ കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. ശംഭോ മഹാദേവാ.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!