ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ വരികൾ
ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ
കാട്ടുമുളം തേൻ തുളിക്കണു കാക്കാരത്തി കാത്തിരിക്കണു മൂപ്പാ മുറവാ
വള്ളിയ്യൂരെ വെല്യയശമാൻ തരണു മണിയമ്മാ നല്ല
വെള്ളരിക്കാ തേങ്കാപ്പാലും വെളക്കും കൊണ്ടു വാ
ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ
ഭൂമിയോളം പുകഴേറ്റും അരശനല്ലോ സാമി
വിത്തു കുത്തി കഞ്ചീം വെയ്ക്കടീ രാക്കറുമ്പ്
ഓ..ഓ..ഓ..ഓ..
മാടക്കരിമല തരു നീ കരിക്കടർത്തടീ മാണീ
പുലിമടക്കാടോരത്തിലെ മാനെറച്ചി
കായക്കൊമ്പ് കരിവീട്ടി കഞ്ഞീലിട്ട് വിളിക്കാതെ
വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ
ആട്ടക്കാതടങ്കി കോട വന്തേ കരിമല മേൽ ഇരുളടഞ്ചേ
തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ
ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ
ഇടിവെട്ട് പൂവറുത്ത് മാല കെട്ടണു മാമാ
തമരെടുത്താളം കൊള്ളൂ മാരിമുത്തേ
മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം
ഉള്ളിക്കണ്ണിൽ പൂവാലത്തിൽ പോരൂ പെണ്ണെ
ഊരിലിന്നു മലന്തേവി നൂറുപറ പെരുമാരി
മുത്തി മലംകുറത്തിയമ്മേ കൂടെ വായോ
ആട്ടം മുട്ടുകുത്തി കുമ്പിടടീ പെരിയവരെ ഗൗനിക്കടീ
തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ
ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ
കാട്ടുമുളം തേൻ തുളിക്കണു കാക്കാരത്തി കാത്തിരിക്കണു മൂപ്പാ മുറവാ