ഓലൻ
ഓലൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ഒന്ന് നോക്കാം
1. കുമ്പളങ്ങ - ഒരു കിലോ
2. പച്ചമുളക് - 100 ഗ്രാം
വൻപയർ - 200 ഗ്രാം, വേവിച്ചത്
4. തേങ്ങ - രണ്ട്, ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാൽ എടുത്തത്
5. ഉപ്പ് - പാകത്തിന്
6. വെളിച്ചെണ്ണ - 100 ഗ്രാം
7. കറിവേപ്പില - 100 ഗ്രാം
വെളിച്ചെണ്ണ - 100 ഗ്രാം
ഇനി എങ്ങിനെയാണ് നല്ല നാടൻ ഓലൻ ഉണ്ടാക്കുക എന്ന് നോക്കാം
- കുമ്പളങ്ങ തൊലിയും അരിയും കളഞ്ഞു കനം കുറഞ്ഞ ചെറിയ ചതുരക്കഷണങ്ങളാക്കി പച്ചമുളകും അൽപം വെള്ളവും ചേർത്ത് അടുപ്പത്തു വയ്ക്കുക
- ഇതിലേക്കു വൻപയർ വേവിച്ചതും ചേർത്തു വേവിക്കണം
- നന്നായി വെന്ത ശേഷം വെള്ളം ഊറ്റിക്കളഞ്ഞു പാകത്തിനുപ്പും വെളിച്ചെണ്ണയും രണ്ടാം പാലും ചേർത്തു വീണ്ടും വേവികണം.
- വേവു പാകമാവുമ്പോൾ ഏഴാമത്തെ ചേരുവയും ഒന്നാം പാലും ചേർത്തിളക്കി വാങ്ങുക