മൂവി: അനുഗ്രഹീതൻ ആന്റണി
ഗാനരചന: മനു മഞ്ജിത്
ഈണം: അരുൺ മുരളീധരൻ
ആലാപനം: ഹരിശങ്കർ കെ എസ്
കാമിനി.. രൂപിണി..
കാമിനി.. രൂപിണി… ശീലാവതി..
പെണ്ണെ കണ്ണിൻ തുമ്പതെന്തേ
എന്തോ തേടി പോകുന്നെന്തേ
ഉള്ളം താനേ പാടുന്നെന്തേ
മെല്ലെ മെല്ലെ മൂളുന്നെന്തേ
മൃദുലമാം അധരവും
മധുകണം കരുതിയോ
ചിറകിലായ് ഉയരുമെൻ
പ്രണയമാം ശലഭവും
മണിമുകിലു വരയണ മാരിവിൽ
നിറം പകരും നിനവുകളിൽ
മഴ വിരലു തഴുകിയ വീണയിൽ
ഉണരും ഈണം നീ
മുല്ലേ മുല്ലേ ഉള്ളിൻ ഉള്ളിൽ
എല്ലാം എല്ലാം നീയേ നീയേ
ദൂരെ ദൂരെ നീലാകാശം
മണ്ണിൽ ചായും തീരം നീയേ
മറഞ്ഞു നിന്നീ നിഴലിൻ അതിരിലായി
മൊഴിയാലേ നിന്നെ അറിയവേ
പറഞ്ഞതെല്ലാം നിലാവിൻ ലിപികളാൽ
ഉയിരിന്റെ താളിൽ എഴുതി ഞാൻ
മിന്നാ മിന്നി കണ്ണാളേ
മിന്നും മിന്നൽ പെണ്ണാളേ
കരളിൽ ഒഴുകുമൊരരുവി അലയുടെ
കുളിരു നീയല്ലേ
മുല്ലേ മുല്ലേ ഉള്ളിൻ ഉള്ളിൽ
എല്ലാം എല്ലാം നീയേ നീയേ
ദൂരെ ദൂരെ നീലാകാശം
മണ്ണിൽ ചായും തീരം നീയേ
കാമിനി… രൂപിണി..
കാമിനി… രൂപിണി… ശീലാവതി..
കാമിനി… രൂപിണി… ശീലാവതി.. മണിയേ...