Dancifily App - Indian Made App
ടിക് ടോക്കിന് പകരം പുതിയ ആപ്പുമായി മലയാളി യുവാക്കൾ. 'ഡാൻസിഫിലി' അന്ന് പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷൻ 74 -മത് സ്വാതന്ത്ര്യദിനത്തിൽ പുറത്തിറങ്ങും. ഈ അപ്ലിക്കേഷൻ ഇന്ത്യയിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. അതിനാൽ തന്നെ ഇതാണ് യഥാർത്ഥ ഇന്ത്യൻ ആപ്പ് എന്ന് അണിയറപ്രവർത്തകർ പറയുന്നു. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിന്‍ എഐ ടെക്‌നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനി ആണ് ഈ ആപ്പിന് പിന്നിൽ.
ഇന്ത്യയിൽ തന്നെ സെർവർ ഉള്ളതിനാലും , ഇന്ത്യക്കു പുറത്തു ഉപയോഗിക്കാൻ പറ്റാത്തതിനാലും , ഇതിൽ ഉള്ള ഡാറ്റാ ചോർത്താൻ പറ്റില്ല എന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനാൽ തന്നെ സൈനികർക്കു ഉപയോഗിക്കാൻ പറ്റുന്ന ഏക ഇന്ത്യൻ നിർമിത സോഷ്യൽ മീഡിയ ആയി ഡാൻസിഫിലി മാറുന്നു. ഫേസ്ബുക് ഉളപ്പടെയുള്ള ആപ്പുകൾ ഉപേക്ഷിക്കേണ്ടി വന്ന സൈനികർക്കു ആശ്വാസം പകരുന്നതാണ് ഇ വാർത്ത.
പ്രധാനമായും ഡാറ്റയുടെ സുരക്ഷിതത്വത്തിനു ആണ് പ്രാധാന്യം നൽകിയിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ ഞങ്ങളോട് പറഞ്ഞു. ഇത്രയും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന മറ്റൊരു സോഷ്യൽ മീഡിയയും നിലവിൽ ഇന്ത്യയിൽ ഇല്ല. ടിക് ടോക് പോലെയുള്ള പ്ലാറ്റഫോംൽ നിന്നും വീഡിയോസ് ഡൌൺലോഡ് ചെയ്തു സെക്സ് ടാഗ് ചെയ്തു, യൂട്യുബിലും മറ്റു പ്രൈവറ്റ് ഗ്രൂപ്പുകളിലും ഇടുന്നതു പലരുടെയും വിനോദമായിരുന്നു. ഇതിലൂടെ പലരും പണം സമ്പാദിച്ചിരുന്നു . എന്നാൽ ഇതൊന്നും ഡാന്സിഫ്ലി ഇൽ പറ്റില്ല. ഇത് തടയാൻ ഉള്ള എല്ലാ സംവിദാനങ്ങളും ആയിട്ടാണ് ഡാൻസിഫിലി പുറത്തിറങ്ങുന്നത്. കൂടുതൽ വിവരങ്ങൾ ആപ്പ് പുറത്തിറങ്ങിയ ശേഷമേ പറയാൻ പറ്റൂ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ഇതിനു പുറമെ പുതിയ ഫിൽറ്റെർസ്, പുതിയ തരം യൂസർ ഇന്റർഫേസ് കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള കണ്ടെന്റ് ഫിൽറ്റർ , എന്നിങ്ങനെ നീണ്ടുപോകുന്നു ഡാൻസിഫിലിയുടെ പ്രത്യേകതകൾ. റിയാലിറ്റി ഷോ താരം അലസാന്ദ്ര ജോൺസൻ ആണ് ആപ്പിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തത്. ഇതിനു ശേഷം പ്രമുഖ ടിക് ടോക് താരങ്ങൾ , തങ്ങളെ വിളിച്ചു കാര്യങ്ങൾ തിരക്കി എന്നും ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. ഓഗസ്റ്റ് 15 നു ആണ് ആപ്പ് ലോഞ്ച് ചെയ്യുന്നത്.