തൃശൂർ ജില്ലയുടെ തീരമേഖലയോട് ചേർന്നുള്ള നാടുകളിൽ തലമുറകളായി കൈമാറിവരുന്ന വിഭവങ്ങാണാണ് മുസരിസ് വിഭവങ്ങൾ. കൊടുങ്ങല്ലൂരിന്റെ പഴയ പേരാണ് മുസരിസ് എന്നത്. ഈ മുസരിസിൽ പണ്ടു കാലം മുതലേ നിലവിൽ ഉണ്ടായിരുന്ന വിഭവങ്ങളാണ് മുസരീസ് വിഭവങ്ങൾ. അതിലെ ഒരു പ്രധാന വിഭവം ആണ് അരീരപ്പം. അപ്പോൾ അതൊന്ന് ഉണ്ടാക്കി നോക്കിയാലോ? എന്താ റെഡി അല്ലേ? പണ്ടുള്ളവർ ഉരലിൽ ഇടിച്ചാണ് അരീരപ്പം ഉണ്ടാക്കുക. ഉരൽ ഇല്ലാത്തവർ മിക്സി ഉപയോഗിച്ചും തയാറാക്കാവുന്നതാണ്.
Ingredients For Making Areerappam
- പച്ചരി വെള്ളത്തിലിട്ട് കുതിർത്തത് - 1/2 കിലോ
- ഉണക്കത്തേങ്ങ - 2 എണ്ണം
- ചുവന്നുള്ളി - 12 എണ്ണം
- നല്ലജീരകം - 2 ടീസ്പൂൺ
- ശർക്കരപ്പാനി - 1/2 കിലോ
- ഉപ്പ് - ഒരു നുള്ള്
- വെളിച്ചെണ്ണ - ഫ്രൈ ചെയ്യാൻ
How To Make Areerappam
പച്ചരി കുതിർത്ത് തരിയോടുകൂടി അരച്ചെടുക്കുക. ഉണക്കത്തേങ്ങയും ചുവന്നുള്ളിയും ജീരകവും മിക്സിയിലിട്ട് നന്നായി ഒതുക്കിയെടുത്ത് അരച്ച പച്ചരിയിലേക്ക് ചേർത്ത് മിക്സാക്കുക. അതിലേക്ക് ശർക്കരപ്പാനിയും ചേർത്ത് നന്നായി കുഴക്കുക. ചെറിയ ബോൾസെടുത്ത് കൈയിൽവെച്ച് പരത്തി നടുവിൽ ചെറിയ കുഴിയാക്കി ചൂടായ വെളിച്ചെണ്ണയിട്ട് ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം.
Kidu
മറുപടിഇല്ലാതാക്കൂthank you
ഇല്ലാതാക്കൂ