വിദേശ വിഭവങ്ങൾ രുചിച്ചു നോക്കാനും അതേ പോലെ പരീക്ഷിച്ച് നോക്കാനും നമുക്കെല്ലാം വളരെ ഇഷ്ടം ആണ്. വിഭവങ്ങൾ ഇഷ്ടം ആണെന്ന് കരുതി എല്ലാം അതേ നാട്ടിൽ പോയി കഴിക്കാൻ എല്ലാവർക്കും പറ്റി എന്ന് വരില്ല. എന്നാ പിന്നെ നമുക്ക് സ്വന്തമായി അങ്ങ് ഉണ്ടാക്കിയാൽ എന്താ? ഇവിടെ നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു ടർക്കിഷ് വിഭവം ആണ്. ഇതൊരു കിടിലൻ ഐറ്റം ആണ്. സാധാരക്കാർക്ക് വരെ വളരെ നിസാരമായി ഉണ്ടാക്കാവുന്ന ചിക്കൻ മെവ് ലൂബി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients For Chicken Mevlubi
- ചിക്കൻ - 1/2 കിലോ
- ബസ്മതി അരി - 2 കപ്പ്
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
- വഴുതനങ്ങ - 1 ചെറുത്
- തക്കാളി - 1
- പൊട്ടറ്റോ - 1
- സവാള - 1
- ജീരകപ്പൊടി - 1 ടീസ്പൂൺ
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- ഗരംമസാല - 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 1/2 ടീസ്പൂൺ
- ബട്ടർ - 1 സ്പൂൺ
- ഒലിവ് ഓയിൽ - 4 സ്പൂൺ
- പട്ട, ഗ്രാമ്പൂ, ഏലക്ക- 1
- മല്ലിയില - കുറച്ച്
- ഉപ്പ് - ആവശ്യത്തിന്
How to Make Chicken Mevlubi
ഒരു പാൻ ചൂടാക്കി അതിൽ ഒലിവ് ഓയിൽ, ബട്ടർ ഒഴിച്ച് വഴുതനങ്ങ, പൊട്ടറ്റോ ഫ്രൈ ചെയ്ടുതെടുക്കുക. പട്ട, ഗ്രാമ്പൂ, ഏലക്ക ഇട്ടു പൊട്ടിക്കുക. അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റുക. തക്കാളി പേസ്റ്റും ഇട്ടു വഴറ്റുക. ഇതിലേക്കു പൊടികൾ എല്ലാം ഇട്ട് ചൂടാക്കി ചിക്കൻ ഇട്ട് അരിക്ക് ആവശ്യമായ വെള്ളവും (3 3/4 കപ്പ്) ചേർത്ത് വേവിക്കുക. വെന്ത ചിക്കൻ എടുത്തുമാറ്റി അതിലേക്ക് ഒരു മണിക്കൂർ കുതിർത്ത അരി ഇട്ട് വേവിച്ചെടുത്തു വെക്കുക. ചിക്കനും ബാക്കിയുള്ള വെജിറ്റബ്ൾസ് വട്ടത്തിൽ അരിഞ്ഞതും എല്ലാം ഓയിലിൽ ചെറുതായിട്ട് ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഒരു പാത്രം എടുത്ത് ചൂടാക്കി അതിൽ അൽപം നെയ്യ് അല്ലെങ്കിൽ ഓയിൽ ഒഴിച്ച് വെജിറ്റബ്ൾ, ചിക്കൻ അറേഞ്ച് ചെയ്യുക. അതിന്റെ മുകളിൽ റൈസ് ഇട്ടുകൊടുക്കുക. ഇത് ഒരു 20 മിനിറ്റ് ദം ഇടുക. അൽപം തണുത്തതിനുശേഷം തിരിച്ചിട്ട് എടുക്കുക.
ടിപ്സ്: ഓരോ ലയർ ആയിട്ടും വെജിറ്റബിളും ചിക്കനും ഇട്ടുകൊടുത്തും ദം ഇടാം. ചെറിയ പോട്ടിൽ കുറച്ച് ഇട്ട് ദം ഇട്ടാൽ തിരിച്ചിടുമ്പോൾ പൊട്ടിപ്പോവാതെ കിട്ടും.