മുസരിസ് വിഭവങ്ങളായ മുരിങ്ങക്കായ ചെമ്മീൻ കറി ഉണ്ടാക്കാൻ പഠിച്ചാലോ? | How To Make Muringakka Chemmeen Kari |

Easy PSC
0
മുരിങ്ങക്കായ ചെമ്മീൻ കറി


തൃശൂർ ജില്ലയുടെ തീരമേഖലയോട് ചേർന്നുള്ള നാടുകളിൽ തലമുറകളായി കൈമാറിവരുന്ന വിഭവങ്ങാണാണ് മുസരിസ് വിഭവങ്ങൾ. കൊടുങ്ങല്ലൂരിന്റെ പഴയ പേരാണ് മുസരിസ് എന്നത്. ഈ മുസരിസിൽ പണ്ടു കാലം മുതലേ നിലവിൽ ഉണ്ടായിരുന്ന വിഭവങ്ങളാണ് മുസരീസ് വിഭവങ്ങൾ. അവരുടെ ഒരു പ്രധാന വിഭവം ആയിരുന്നു മുരിങ്ങക്കായ ചെമ്മീൻ കറി. അപ്പോൾ അതൊന്ന് ഉണ്ടാക്കി നോക്കിയാലോ? എന്താ റെഡി അല്ലേ?



Ingredients For Making Muringakka Chemmeen Kari
  1. ചെമ്മീൻ - 1 കിലോ
  2. മുരിങ്ങക്കായ - 6 എണ്ണം
  3. തേങ്ങ ചിരകിയത് - 2 കപ്പ് 
  4. പെരുംജീരകം - 1 ടീസ്പൂൺ
  5. ചുവന്നുള്ളി - 5 എണ്ണം
  6. പുളി - നെല്ലിക്ക വലുപ്പത്തിൽ
  7. കറിവേപ്പില - 3 തണ്ട്
  8. തക്കാളി അരിഞ്ഞത് - 2 എണ്ണം
  9. പച്ചമുളക് നടുകീറിയത് - 5 എണ്ണം
  10. മുളകുപൊടി - 4 ടേബ്ൾ സ്പൺ 
  11. മല്ലിപ്പൊടി - 1/2 ടേബ്ൾ സ്പൺ 
  12. മഞ്ഞൾപ്പൊടി - 3/4 ടീസ്പൂൺ 
  13. ഉപ്പ് - ആവശ്യത്തിന് 

താളിക്കാൻ വേണ്ടത്:
  1. ചുവന്നുള്ളി അരിഞ്ഞത് - 5 എണ്ണം
  2. വെളിച്ചെണ്ണ - 3 ടേബ്ൾ സ്പൂൺ 
  3. കറിവേപ്പില - 2 തണ്ട് 
  4. മുളകുപൊടി - 1/2 ടീസ്പൺ



How To Make Muringakka Chemmeen Kari

ഒരു കപ്പ് തേങ്ങയുടെ തേങ്ങാപ്പാൽ എടുത്ത് ഒരു മൺകലത്തിലേക്ക് ഒഴിക്കുക. പുളി ചൂടുവെള്ളത്തിൽ ഇട്ട് പിഴിഞ്ഞ് ഇതിലേക്ക് ഒഴിക്കുക. തക്കാളിയും പച്ചമുളകും ഇടുക. ബാക്കി തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും വേപ്പിലയും പൊടികളും ചേർത്ത് നന്നായി മിക്സിയിൽ അരച്ച് കലത്തിലേക്കൊഴിക്കുക. ആവശ്യത്തിനു വെള്ളവും ചേർക്കുക. ഉപ്പിടുക. തിളക്കുമ്പോൾ ചെമ്മീനും മുരിങ്ങക്കായും ഇട്ട് വെന്താൽ തീ ഓഫാക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും മുളകുപൊടിയും ഇട്ട്  താളിച്ച് കറിയിലേക്ക് ഒഴിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!