അമ്മ മനം പാടുന്നു ശ്രുതിമധുരമാം ഈണത്തിൽ, ആ താളത്തിൽ കുഞ്ഞുറങ്ങിയുണരാൻ. അമ്മ നൽകുന്ന സ്നേഹമാണ് ഏതു കുഞ്ഞിനും മറക്കാൻ, വെറുക്കാൻ കഴിയാത്ത സ്വത്ത് - മൂലധനം. സായൂജ്യം പോലെ ഒരു ഗാനം. വരികളോ അതി മനോഹരം. നാരായണിയുടെ സ്വരമാധുരിയിൽ ലയിച്ചു പോകുന്ന പോലെ. ദൃശ്യാവിഷ്കാരവും മോഹനം തന്നെ. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന ഒരു മനോഹര താരാട്ടു പാട്ട്. ഒരായിരം ഓരമകളിലേക്ക് അറിയാതെ തള്ളിവിടുന്ന താരാട്ടു പാടും താളം പിടിക്കും എന്ന ഗാനത്തിന്റെ വരികൾ ഇവിടെ നോക്കാം.
താരാട്ടു പാടും താളം പിടിക്കും.... വരികൾ
താരാട്ടു പാടും......
താളം പിടിക്കും.....
തങ്കക്കുടത്തിനെ തൊട്ടിലാട്ടും.....
തങ്കക്കുടത്തിനെ തൊട്ടിലാട്ടും......
വിണ്ണിലെ... പൗർണമി ചന്ദ്രികയോ.....
മണ്ണിലെ....... പൊൻചെന്താമരയോ.....
വിണ്ണിലെ... പൗർണമി ചന്ദ്രികയോ.....
മണ്ണിലെ....... പൊൻചെന്താമരയോ.....
ആരിരോ..... ആരിരോ...... ആരാരിരോ......
ആരിരോ..... ആരിരോ...... ആരാരിരോ......
അമ്മക്കു നീ നൽകും ആ പുഞ്ചിരികൾ...
അമ്മിഞ്ഞപ്പാലിനായൊരു തായ്ഭാവങ്ങൾ...
കൺപീലികൾ തീർക്കും പ്രാകമായി മഴപോലെ.....
സ്വർണ്ണവർണ്ണ കാന്തിയിൽ സൂര്യനെപ്പോലെ നീ.....
ആരിരോ..... ആരിരോ...... ആരാരിരോ......
ആരിരോ..... ആരിരോ...... ആരാരിരോ......