വാതിക്കലു വെള്ളരി പ്രാവ്.. വരികൾ
വാതിക്കലു വെള്ളരി പ്രാവ്..
വാക്കു കൊണ്ട് മുട്ടണ കേട്ട്..
വാതിക്കലു വെള്ളരി പ്രാവ്..
വാക്കു കൊണ്ട് മുട്ടണ കേട്ട്..
തുള്ളിയാമിൻ ഉള്ളിൽ വന്നു
നീയാം കടല്... പ്രിയനേ...
നീയാം കടല്...
വാതിക്കലു വെള്ളരി പ്രാവ്..
വാക്കു കൊണ്ട് മുട്ടണ കേട്ട്..
കാറ്റു പോലെ വട്ടം വെച്ചു
കണ്ണിടയിൽ മുത്തം വെച്ചു
ശ്വാസമാകെ തീ നിറച്ചു
നീയെന്ന റൂഹ്... റൂഹ്.
ഞാവൽപ്പഴ കണ്ണിമക്കുന്നേ...
മൈലാഞ്ചിക്കാട്...
അത്തറിന്റെ കുപ്പി തുറന്നേ...
മുല്ല ബസാറു...
ധിക്കറു മൂളണ തത്തകളുണ്ട്
മുത്തുകളായവ ചൊല്ലണതെന്ത്
ഉത്തരമുണ്ട് ഒത്തിരിയുണ്ട്
പ്രേമത്തിൻ തുണ്ട്... പ്രിയനേ....
പ്രിയനേ പ്രേമത്തിൻ തുണ്ട്...
വാതിക്കലു വെള്ളരി പ്രാവ്..
വാക്കു കൊണ്ട് മുട്ടണ കേട്ട്..
നീർ ചുഴിയിൽ മുങ്ങിയിട്ടു
കാൽ കൊലുസിൽ വന്നു തൊട്ടു
വെള്ളി മീനായി മിന്നനുണ്ട്
നീയെന്ന റൂഹ്.. റൂഹ്..
ജിന്ന് പള്ളി മുറ്റത്തു വന്നേ...
മഞ്ഞ വെളിച്ചം...
വേദനയും തേൻ തുള്ളിയാകും
പ്രേമ തെളിച്ചം...
ഉള്ളു നിറച്ചൊരു താളിനകത്ത്... അകത്തു
എന്നെ എടുത്ത് കുറിച്ചൊരു കത്ത്..
തന്നു നിനക്ക്... ഒന്ന് തുറക്ക്..
ഞാൻ ഇന്നൂറിട്... പ്രിയനേ....
ഞാൻ ഇന്നൂറിട്....
വാതിക്കലു വെള്ളരി പ്രാവ്..
വാക്കു കൊണ്ട് മുട്ടണ കേട്ട്..