മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ .....
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ ......
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ .....
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ .....
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന
ചിലങ്കയുണ്ടേ
വലം കൈയ്യില്‍ കുസൃതിയ്ക്ക്
വളകളുണ്ടേ
മഞ്ഞക്കിളിയുടെ....
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ...
ഓ.. ഓ..
വരമഞ്ഞള്‍ തേച്ചു കുളിക്കും
പുലര്‍കാല സന്ധ്യേ ..... നിന്നെ
തിരുതാലി ചാര്‍ത്തും
കുഞ്ഞു മുകിലോ .....
തെന്നലോ..
മഞ്ഞാട മാറ്റിയുടുക്കും
മഴവില്‍ തിടമ്പേ.. നിന്റെ
മണിമാറില്‍ മുത്തും
രാത്രി നിഴലോ തിങ്കളോ
കുട നീര്‍ത്തുമാ..കാ..ശം
കുടിലായ് നില്‍ക്കും ദൂരേ
പൊഴിയാക്കിനാവെല്ലാം
മഴയായ് തുളുമ്പും ചാരെ
ഒരു പാടു സ്‌നേഹം തേടും
മനസ്സിന്‍ പുണ്യമായ്
മഞ്ഞക്കിളിയുടെ....
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ...
ഓ.. ഓ..
ഒരു കുഞ്ഞു കാറ്റു തൊടുമ്പോള്‍
കുളിരുന്ന കായല്‍..പെണ്ണിന്‍
കൊലുസ്സിന്റെ കൊഞ്ചല്‍..
നെഞ്ചിലുണരും രാത്രിയില്‍
ഒരു തോണിപ്പാട്ടിലലിഞ്ഞെന്‍
മനസ്സിന്റെ മാമ്പൂ.. മേട്ടില്‍
കുറുകുന്നു മെല്ലെ
കുഞ്ഞു കുരുവാല്‍ മൈനകള്‍
മയില്‍പീലി നീ..ര്‍ത്തുന്നു
മധുമന്ദഹാസം.. ചുണ്ടില്‍
മൃദുവായ് മൂ..ളുന്നു
മുളവേണുനാദം നെഞ്ചില്‍
ഒരു പാടു സ്വപ്നം കാണും
മനസ്സിന്‍ പുണ്യമായ്
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന
ചിലങ്കയുണ്ടേ
വലം കൈയ്യില്‍ കുസൃതിയ്ക്ക്
വളകളുണ്ടേ
മഞ്ഞക്കിളിയുടെ....
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ... ഓ.. ഓ..
ഓ... ഓ.. ഓ...