പെയ്യും നിലാവുള്ള രാവിൽ ആരോ, ആരോ... വരികൾ
പെയ്യും നിലാവുള്ള രാവിൽ ആരോ,
ആരോ...
ആമ്പൽ മണിപ്പൂവിനുള്ളിൽ വന്നേ, ആരോ...
വാർമേഘവും വെൺ താരവും
മഞ്ഞും കാറ്റും കാണാതേ താനേ വന്നേ.
മായാ മോഹം ഇരുമിഴികളിലണി വിരലൊടു തൂവുന്നു
പൂവിൽ ആരോ...
വേനൽ കിനാവിൻ തൂവൽ പൊഴിഞ്ഞേ കാണാതെ നിന്നിൽ ചേരുന്നതാരോ.
തൂമാരിവില്ലിൻ ചായങ്ങളാലേ
ഉള്ളം തലോടാൻ കൈനീട്ടിയാരോ
കാതോരം വന്നോരാ നിമിഷത്തിൽ
ഈണങ്ങൾ മൂളും ആരോ
മൗനം പോലും തേനായെ മാറ്റും ആരോ
മേഘം പോലേ മഴനീർക്കുടമനുരാഗം തോരാതെ തന്നേ ആരോ.
രാ തീരത്തിൻ ആമ്പൽപ്പൂവോ മാനത്തെ മോഹതിങ്കളോടു ചേരും നേരം
പ്രേമത്തിൻ ആദ്യ സുഗന്ധം
ഇരവതിൻ മിഴികളോ ഇവരെ നോക്കി നിൽക്കും
ഇവരറിയാൻ ഓരോ കോണിൽ
ആരോ ആരോ ആത്മാവിൻ ഗീതം പാടും
ഏതോ മേഘം മഴനീർക്കുടമനുരാഗം തോരാതെ പെയ്യും മേലേ.