ഒരു പ്രധാന കേരള സൈഡ് ഡിഷ് ആണ്. അപ്പം, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയുടെ ഒക്കെ കൂടെ ഇത് ഉഭയോഗിക്കാം. ഇത് എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
- മുട്ട: 4 എണ്ണം
- വെളിച്ചെണ്ണ: 4 ടേബിൾസ്പൂൺ
- കടുക്: 1/2 ടീസ്പൂൺ
- ഇഞ്ചി: 1 ടാബ്ലസ്പൂൺ
- വെളുത്തുള്ളി: 1 1/2 ടേബിൾസ്പൂൺ
- സവോള: 4 എണ്ണം
- മഞ്ഞൾപൊടി: 1/4 ടീസ്പൂൺ
- മുളകുപൊടി: 1/2 ടേബിൾസ്പൂൺ
- കാശ്മീരിമുളക് പൊടി: 1 1/2 ടീസ്പൂൺ
- ചൂടുവെള്ളം: 1/4 കപ്പ്
- കുരുമുളക് ചതച്ചത്: 1/2 ടീസ്പൂൺ
- ഉപ്പ്: 1 ടീസ്പൂൺ
- കറിവേപ്പില: 1 spring
- നാരങ്ങനീര്: 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ആദ്യം മുട്ട പുഴുങ്ങി, ഓരോ മുട്ടായിലും, മസാല നന്നായി പിടിക്കുന്നതിനു വേണ്ടി കത്തികൊണ്ട് വരഞ്ഞു വെക്കുക.
- അതിനുശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച്, എണ്ണ ചൂടാകുമ്പോൾ കടുക് ചേർക്കുക.
- കടുക് പൊട്ടി കഴിയുമ്പോൾ ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ചേർക്കുക.
- അതൊന്ന് മൂത്ത് വരുമ്പോൾ സവോള അരിഞ്ഞത് ചേർക്കുക. കുറച്ചു ഉപ്പ് കൂടെ ചേർത്ത് വഴന്റ് വരുന്നത് വരെ ഇളക്കുക. കൂടെ കറിവേപ്പിലയും ചേർത്ത് ഇളക്കുക.
- വഴന്റ് വരുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടിയും കാശ്മീരിമുളക് പൊടിയും ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക.
- അതിനുശേഷം ഇതിലേക്ക് ചൂടുവെള്ളം ചേർക്കുക.
- ഒന്നിളക്കിയ ശേഷം ഇതിലേക്കു അൽപം നാരങ്ങനീരും കുരുമുളക് ചതച്ചതും ചേർക്കുക. ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ചേർത്ത് ഇളക്കുക.
- പിന്നീട് മുട്ട നടുക്കിൽ വെച്ച ശേഷം rost ചെയിത സവോള ഉപയോഗിച്ച് മൂടി വെക്കുക.
- തീ കെടുത്തിയ ശേഷം ഒരു 15 മിനിറ്റ് ഇങ്ങനെ വെച്ചതിനുശേഷം വിളമ്പാവുന്നതാണ്.