കേരള സ്റ്റൈൽ ചെമ്മീൻ റോസ്‌റ് ഉണ്ടാക്കിയാലോ? | Kerala Style Chemmen Roast | How To Make Kerala Style Chemmen Roast |

Easy PSC
0

കേരള സ്റ്റൈൽ ചെമ്മീൻ റോസ്‌റ് ഏറെ രുചികരമായ ഒരു നോൺ വെജിറ്ററിൻ വിഭവമാണ്. രുചികരമായ ഈ വിഭവം  തയ്യാറാകുന്നതിനായി വളരെ കുറച്ചു സമയം മാത്രമേ വേണ്ടി വരുന്നള്ളൂ. ഇത് എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം....




ആവശ്യമായ സാധനങ്ങൾ

  1. ചെമ്മീൻ (വൃത്തിയാക്കിയത്): 500gm
  2. മുളകുപൊടി: 1 tablespoon
  3. കാശ്മീരി മുളക്പൊടി: 2 tablespoon
  4. മഞ്ഞൾ പൊടി: 1/4 ടീസ്പൂൺ
  5. നാരങ്ങ നീര്: 1 teaspoon
  6. കടുക്: 1/2 ടീസ്പൂൺ
  7. വെളുത്തുള്ളി: 10 cloves
  8. ഇഞ്ചി: 1 inch piece
  9. ചെറിയുള്ളി: 25 എണ്ണം
  10. തക്കാളി: 1
  11. കുരുമുളക് പൊടി: 1/2 ടീസ്പൂൺ
  12. ഗരം മസാല: 1/4 ടീസ്പൂൺ
  13. വെളിച്ചെണ്ണ : 5 ടേബിൾസ്പൂൺ
  14.  ചൂട് വെള്ളം: 1/2 കപ്പ്‌
  15. ഉപ്പ്: 1 ടീസ്പൂൺ



തയ്യാറാക്കുന്ന വിധം

  • വൃത്തിയാക്കിയ ചെമ്മീൻ മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, ചെറുനാരങ്ങ നീര്എ, ന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച് 1/2 മണീകൂർ വെക്കുക
  • ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക് മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീൻ ഫ്രൈ ചെയ്ത് എടുക്കുക.
  • അതിനുശേഷം, അതെ എണ്ണയിലേക്ക്‌  1/2 ടീസ്പൂൺ കടുക് ചേർക്കുക.
  • കടുക് പൊട്ടി കഴിയുമ്പോൾ വെളുത്തുള്ളി അരിഞ്ഞതും ഇഞ്ചി അരിഞ്ഞതും ചേർത്ത് ഇളക്കുക.
  • അതിലേക്ക് ചെറിയുള്ളി അരിഞ്ഞത്  ഇതിലേക്കു ചേർക്കുക, പാകത്തിന് ഉപ്പും ചേർത്ത്  വഴറ്റി എടുക്കുക.
  • വഴന്റ് വരുമ്പോൾ അതിലേക്ക്  കാശ്മീരി മുളക് പൊടി ചേർക്കുക.
  • പൊടിയുടെ പച്ചമണം മാറി കഴിയുമ്പോൾ അതിലേക് തക്കാളി ചേർക്കുക..
  • അതിലേക്ക്  1/2 കപ്പ്‌ വെള്ളം ചേർക്കുക.
  • തക്കാളി വേവുന്നത് വരെ ഇടക്ക് ഇടക്ക് ഇളക്കി കൊടുത്ത് വേവിക്കുക
  • തക്കാളി വെന്ത് കഴിയുമ്പോൾ അതിലേക്ക് ഫ്രൈ ചെയ്ത് വെച്ചിരിക്കുന്ന ചെമ്മീനും കറിവേപ്പിലയും ഗരം മസാലയും ചേർത്ത് ഇളക്കുക..
  • അതിനുശേഷം അടച്ചവെച്ചു വേവിക്കുക
  • വെള്ളം ഉണ്ടെങ്കിൽ ഇടക്ക് ഇടക്ക്  ഇളക്കി വേവിക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!