വളരെ അധികം പോപ്പുലർ ആയിട്ടുള്ള ഒരു സൈഡ് ഡിഷ് ആണ് രസം. ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് രസം തയ്യാറാകുന്നത്. രസം ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യാനും ശരീരഭാരം കുറക്കാനും ദഹനത്തിനും സഹായിക്കുന്നു. രസം എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
- വാളൻ പുളി: 15 gm
- ചൂടുവെള്ളം: 1 cup
- കുരുമുളക്: 2 ടീസ്പൂൺ
- ഇഞ്ചി: 1 1/2 inch piece
- വെളുത്തുള്ളി: 8 cloves
- ചെറിയുള്ളി: 8 എണ്ണം
- എണ്ണ: 3 ടേബിൾസ്പൂൺ
- കടുക്: 1/2 ടീസ്പൂൺ
- ഉലുവ: 1/4 ടീസ്പൂൺ
- ഉണക്കമുളക്: 3 എണ്ണം
- മല്ലിപൊടി: 1 ടേബിൾസ്പൂൺ
- മുളകുപൊടി: 1 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി: 1/4 ടീസ്പൂൺ
- തക്കാളി: 1
- കറിവേപ്പില: 1 സ്പ്രിംഗ്സ്
- വെള്ളം: 3 കപ്പ്
- കായപൊടി: 1 ടീസ്പൂൺ
- ഉപ്പ്: 2 ടീസ്പൂൺ
- മല്ലിയില
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് ചൂട് വെള്ളത്തിൽ വാളൻപുളി കുതിർക്കാൻ ഇടുക.... കുറച്ചു സമയം ഇട്ടതിനു ശേഷം അത് കൈ കൊണ്ട് നല്ലോണം തിരുമ്മി ലായിപ്പിച്ചു എടുത്തു വെക്കുക.
- അതിനു ശേഷം കുരുമുളക് പൊടിച്ചെടുക്കുക.
- ശേഷം ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി ഇവയെല്ലാം ചതച്ച് എടുക്കുക.
- ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം കടുകും ഉലുവയും ചേർക്കുക....ശേഷം ഉണക്കമുളകും ചേർക്കുക.
- അതിനുശേഷം ചതച്ച് വെച്ച ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി ഇവ വഴറ്റി എടുക്കുക.
- വഴന്റ് വരുമ്പോൾ മല്ലിപൊടി, മുളകുപൊടി, മഞ്ഞൾ പൊടി ഇവ എല്ലാം ചേർത്ത് ഇളക്കുക.
- പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്കു തക്കാളിയും കറിവേപ്പിലയും ചേർക്കുക.
- അതിലേക്ക് എടുത്തുവെച്ചിരിക്കുന്ന പുളിവെള്ളം ചേർക്കുക. അതിന്റെ കൂടെ 3കപ്പ് വെള്ളവും കൂടെ ചേർക്കുക. പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
- തിളക്കാൻ തുടങ്ങുമ്പോൾ തീ കുറച്ച് വെച്ച് ഒന്ന് വേവിക്കുക.
- ശേഷം അൽപം മല്ലിയില ചേർക്കുക.
- ചൂട് അൽപം കുറഞ്ഞതിനു ശേഷം വിളമ്പാവുന്നതാണ്.