ഏതൊരു ഭക്ഷണ പ്രേമിയുടെയും എക്കാലത്തെയും പ്രിയപ്പെട്ട ഒന്നാണ് ജനപ്രിയമായ മീൻ കറി... കുടുംപുളി ഇട്ടു തയാറാക്കുന്നത് കൊണ്ട് ഇത് കുടുംപുളി ഇട്ട മീൻ കറി എന്ന് വിളിക്കുന്നു.. കോട്ടയം സ്റ്റൈൽ മീൻ കറി.... മീൻ കറി മുളകിട്ടത് എനിങ്ങനെയൊകെ ഇത് അറിയപ്പെടുന്നു.... ഇത് എങ്ങനെ തയ്യാറാകുന്നു എന്ന് നോക്കാം.....
ആവശ്യമായ സാധനങ്ങൾ
- മീൻ - 1/2 kg
- കുടംപുളി - 15 gm
- ചൂട് വെള്ളം - 2 cup
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ - 3 to 4 table സ്പൂൺ
- ഇഞ്ചി - 2 inch piece
- വെളുത്തുള്ളി - 10,cloves
- ചെറിയുള്ളി - 15 എണ്ണം
- മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
- മുളക് പൊടി - 2 table spoon
- കടുക് - 1/2 ടീസ്പൂൺ
- ഉലുവ - 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിതം
- രണ്ട് കപ്പ് ചൂടുവെള്ളത്തിലേക് കുടംപുളി ചേർത്ത് വെക്കുക...1/2 ടീസ്പൂൺ ഉപ്പും ചേർക്കുക പുളി നന്നായി വെള്ളത്തിലേക് ഇറങ്ങുന്നത്തിനായി ഒരു 10-15 മിനിറ്റ് മാറ്റിവെക്കുക.ഒരു പാൻ അടുപ്പത്തു വെച്ച് 3-4 table spoon വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക് കടുകും ഉലുവയും ചേർക്കുക.
- കടുക് പൊട്ടി കഴിയുമ്പോൾ ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ചെറുത് ഇളക്കുക.
- ഇഞ്ചിയും വെളുത്തുള്ളിയും വഴന്റ് വരുമ്പോൾ അതിലേക് ചെറിയുള്ളി അറിഞ്ഞത് ചേർക്കുക....
- വഴന്റ് വരുമ്പോൾ... തീ കുറച്ചു വെച്ച് മഞ്ഞൾ പൊടിയും മുളക് പൊടിയും ചേർത്ത്... അതിന്റെ പച്ച മണം മാറുന്ന വരെ ഇളക്കുക...
- അതിനുശേഷം കുതിർത്തു വെച്ച പുളി വെള്ളത്തോടൊപ്പം ചേർക്കുക...
- ഇത് തിളച്ച വരുമ്പോൾ കഴുകി വൃത്തി ആക്കി വെച്ചിരിക്കുന്ന മീൻ ചേർക്കുക.... കുറച്ചു കറിവേപ്പിലയും ചേർക്കുക..
- ചെറു തീയിൽ മീൻ വേവുന്നത് വരെ അടച്ചുവെച്ചു വേവിക്കുക...
മീൻ വേവാൻ തുടങിയാൽ പിന്നെ സ്പൂൺ ഉപയോഗിച്ച് ഇളകാൻ പാടില്ല.... ഇങ്ങനെ ചെയ്‌തൽ മീൻ ഉടഞ്ഞു പോവാൻ സത്യത ഉണ്ട്.....
👌👌👌
മറുപടിഇല്ലാതാക്കൂ