സിനിമ: വെട്ടം
രജന: ബീയർ പ്രസാദ്
സംഗീതം: ബെർണി ഇങ്ങനത്യസ്സ്
പാടിയത്: എം ജി ശ്രീകുമാർ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ
കാറ്റാലെ നിൻ ഈറൻ മുടി
ചേരുന്നിതെൻ മേലാകവേ
നീളുന്നൊരി മൺപാതയിൽ
തോളോടു തോൾ പോയില്ലയോ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ
ഇടറാതെ ഞാനാകൈയിൽ കൈ ചേർക്കവേ
മയിൽപ്പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ....
പൂമാരിയിൽ മൂടട്ടെ നാം.....
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ
കുടത്തുമ്പിലൂറും നീർപോൽ
കണ്ണീരുമായി
വിടചൊല്ലി മൂകം നീയും
മാഞ്ഞീടാവേ
കാറൊഴിഞ്ഞ വാനിൽ ദാഹം
തീർന്നിടവേ
വഴിക്കോണിൽ ശോകം നിൽപ്പൂ
ഞാനേകനായ്
നീയെത്തുവാൻ മോഹിച്ചുഞാൻ
മഴയെത്തുമാനാൾ വന്നിടാൻ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ
വന്നനാൾ കാറ്റാലെ നിൻ ഈറൻ മുടി
ചേരുന്നിതെൻ മേലാകവേ
നീളുന്നൊരി മൺപാതയിൽ
തോളോടു തോൾ പോയില്ലയോ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ