Aaro Viral Meetti Lyrics | Aaro Viral Meetti Lyrics With English Tranlation | Superhit Malayalam Movie Song | Pranayavarnangal

Easy PSC
0


  • Song: Aaro Viral Meetti..
  • Movie: Pranayavarnangal [1998]
  • Lyrics: Gireesh Putenchery
  • Music: Vidyasagar
  • Singer: K.J.Yesudas


ആരോ വിരൽ മീട്ടി മനസ്സിൻ മൺവീണയിൽ...

ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂകം...

തളരും തനുവോടേ...

ഇടറും മനമോടേ...

വിടവാങ്ങുന്ന സന്ധ്യേ...

വിരഹാർദ്രയായ സന്ധ്യേ...

Someone, on the chords of my heart, quietly 

plays some tearful tunes of sorrow!!

With a staggering mind and tiring body, 

Oh, departing twilight! melancholic twilight!



ഇന്നാരോ വിരൽ മീട്ടി മനസ്സിൻ മൺവീണയിൽ...

Today, someone on the chords of my heart plays...


വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി...

വർണ്ണരാജി നീട്ടും വസന്തം വർഷശോകമായി...

നിന്റെ ആർദ്രഹൃദയം തൂവൽ ചില്ലുടഞ്ഞ പടമായീ...

Even the misty moonlight turned to blazing summer for you,

even the colorful spring roved into a saddening downpour!

Your passionate heart stands still and broken (like a picture)



നിന്റെ ആർദ്രഹൃദയം തൂവൽ ചില്ലുടഞ്ഞ പടമായീ... 2

ഇരുളിൽ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവൽ കിളിയായ് നീ...

As your passionate heart stands still and broken (like a picture)

You, a birdie flown and wounded in the dark, do keep singing !!


ആരോ വിരൽ മീട്ടി മനസ്സിൻ മൺവീണയിൽ...

ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂകം...

Someone, on the chords of my heart, quietly 

plays some tearful tunes of sorrow!!



പാതിമാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ...

കാറ്റിൽ മിന്നിമായും വിളക്കായ് കാത്തു നില്പപതാരേ...

നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...

In the half-faded mist, in softly retreating rain, 

whom do you wait, like a flickering lamp in the wind ?!

Your dream now a mere broken-winged butterfly...


നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...

മനസ്സിൽ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീർ മുകിലായ് നീ...

Your dream now a mere broken-winged butterfly,

And you, a helpless teary cloud wiping off that mind-woven rainbow!



ആരോ വിരൽ മീട്ടി മനസ്സിൻ മൺവീണയിൽ...

ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂകം...

തളരും തനുവോടേ...

ഇടറും മനമോടേ...

വിടവാങ്ങുന്ന സന്ധ്യേ...

വിരഹാർദ്രയായ സന്ധ്യേ...

Someone, on the chords of my heart, quietly 

plays some tearful tunes of sorrow!!

With a staggering mind and tiring body, 

Oh, departing twilight! melancholic twilight !!

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!