ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ | Sreeraagamo... Lyrics | Super Hit Malayalam Movie Song | Pavithram | Evergreen Video Song

Easy PSC
0

  • Music: ശരത്ത്
  • Lyricist: ഒ എൻ വി കുറുപ്പ്
  • Singer: കെ ജെ യേശുദാസ്
  • Raaga: ഖരഹരപ്രിയ
  • Film: പവിത്രം


ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ

സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ

നിൻ മൗനമോ പൂബാണമായ് നിൻ രാഗമോ ഭൂപാളമായ്

എൻ മുന്നിൽ നീ പുലർകന്യയായ്...

ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ



പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ

പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ

ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ

കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ

ഇനിയുമീ തൊടികളിൽ കളിയാടാനോടും...

ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ



കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം

കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം

പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം

ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം

ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം...

ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!