നിങ്ങളുടെ പല്ലുകൾ മഞ്ഞ നിറത്തിൽ ആണോ? അത് കാരണം നിങ്ങൾ മറ്റുള്ളവരുടെ മുന്നിൽ ഒറ്റപെടാറുണ്ടോ?
പലരുടെയും പല്ല് മഞ്ഞ നിറത്തിൽ ആയിരിക്കും. ഇത് കാരണം പലപ്പോഴും നമ്മൾ അപമാനിതരാക്കാറുണ്ട്. പ്രിയ്യപ്പെട്ടവരോടെ അവരുടെ മുന്നിൽ നിന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയാതെ വരിക. അവരോടൊന്നിച്ച് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാൻ കഴിയാതെ വരിക. ഇതൊക്കെ പലരുടെയും പ്രശ്നം ആണ്. എന്താണ് ഇതിന് ആയൂർവേദ പരമായ പരിഹാരം. ശരീരത്തിനും പല്ലിനും കേടുകൾ ഉണ്ടാക്കാതെ ഇത് എങ്ങിനെ പരിഹരിക്കാം. അതാണ് ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുന്നത്. നല്ല നാടൻ രീതിയിൽ ഈ പ്രശ്നം പുഷ്പം പോലെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. നോക്കാം ഇത് എങ്ങിനെ സാധിക്കുന്നു എന്ന്. പല്ലിൻ്റെ മഞ്ഞ നിറം മാത്രമല്ല, പല്ലിൽ കാണുന്ന വേദനയും പമ്പകടക്കും.
ഇതിനായി നമുക്ക് ആവശ്യം ആത്തയ്ക്ക അഥവാ സീതപ്പഴത്തിൻ്റെ ഇലയാണ്. എല്ലാവരുടെയും തൊടിയിൽ കാണപ്പെടാൻ സാധ്യതയുള്ള ഒരു ഫലവൃക്ഷമാണ് ഇത്. ഇല്ലെങ്കിൽ ഉടനെ നട്ടുപിടിപ്പിക്കുക. ഇല മാത്രമല്ല ഇതിൻ്റെ പഴവും സ്വാദേറിയതാണ്. ഇവിടെ നമുക്ക് ആവശ്യം അതിൻ്റെ ഇലയാണ്. ഈ ഇല വെള്ളത്തിൽ ഇട്ടു വെച്ചതിന് ശേഷം കുറച്ച് കഴിഞ്ഞ് ഒരു അമ്മിയിൽ നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ. നല്ല വെണ്ണ പോലെ അരച്ചെടുക്കുക അതിന് ശേഷം അതിലേക്ക് അൽപം കായം കൂടി ചെർത്ത് വീണ്ടും അരച്ചെടുക്കുക. നല്ല കടും പച്ച നിറത്തിൽ കാണുന്ന മിശ്രിതം ആവശ്യത്തിന് എടുത്ത് ബ്രഷ്കൊണ്ടോ അല്ലെങ്കിൽ കൈ വിരൽ കൊണ്ടോ പല്ലു തേച്ചാൽ പല്ലു നല്ല കിടിലൻ ആയി വെളുക്കും.
ഇനി വേദനയുള്ള പല്ലാണെങ്കിൽ ചെയ്യേണ്ടത് ഇതാണ്. ചെറിയ ഉരുളകളാക്കി മാറ്റി എവിടെയാണോ പല്ലിന് കേടുള്ളത് ആ ഭാഗത്ത് പുരട്ടുകയോ അല്ലെങ്കിൽ കടിച്ചു പിടിക്കുകയോ ചെയ്യുക. വേദന പമ്പകടക്കും. ആ ഭാഗത്ത് പിന്നീട് വേദനയേ ഉണ്ടാകില്ല. ആവശ്യത്തിന് ഉപയോഗിച്ച ശേഷം ചെറിയ പാത്രത്തിലാക്കി സൂക്ഷിച്ചു വെച്ചാൽ പിന്നീടും ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ അപകർഷതാ ബോധം മാറി എല്ലാ വരുടെയും മുന്നിൽ നിന്ന് ആത്മ വിശ്വാസത്തോടെ സംസാരിക്കാൻ ഇതോടെ സാധിക്കുന്നതാണ്.