എന്താ ചൂട് അല്ലേ? സൂര്യൻ അതിൻ്റെ ഫുൾ ബ്രൈറ്റ്നെസിൽ ആണെന്ന് തോന്നുന്നു. സഹിക്കാൻ കഴിയാത്ത ചൂട്. ഈ വേനൽ ക്കാലത്ത് ശരീരം തണുപ്പിക്കേണ്ടത് വളരെ ആവശ്യമാണ്. ശരീരം മാത്രമല്ല മനസുകൂടി തണുക്കുന്ന കിടിലൻ നാടൻ പാനീയങ്ങളെ പരിചയപ്പെട്ടാലോ? ഇവിടെ നമുക്ക് പഴയ നാടൻ രീതിയിൽ തയ്യാറാക്കാവുന്ന കിടിലൻ പാനീയങ്ങൾ പരിചയപ്പെടാം. ക്രിത്രിമ പാനീയങ്ങൾ കുടിച്ച് ശരീരം കേടാക്കുന്നതിനേക്കാൾ നല്ലതാണ് യാതൊരു കുഴപ്പവും വരുത്താത്ത ഇത്തരം കിടിലൻ നാടൻ പാനീയങ്ങൾ. അപ്പോൾ എങ്ങനാ ഇപ്പോഴെ തുടങ്ങില്ലെ?
- ഒരു പിടി കൊത്തമല്ലിയും ഒരു കഷ്ണം ചുക്കും ചതച്ച് അഞ്ചു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ചാറി കുടിക്കാവുന്നതാണ്.
- അഞ്ചു ഗ്ലാസ് വെള്ളം തിളപ്പിച്ച് ചൂടാറാൻ വെയ്ക്കുക. നന്നായി ചൂടാറിയശേഷം ഇതിലേക്ക് ഒരു കപ്പ് അരി മലർ, ഒരു ചെറിയ സ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക. മലർ നന്നായി കുതിർന്ന ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഉപയോഗിക്കാം
- വെള്ളം തിളപ്പിച്ചാറ്റി മൺകൂജയിൽ ഒഴിച്ചു വയ്ക്കുക. ഇതിൽ രാമച്ചമിട്ട് ഒരു മണിക്കൂർ വച്ചശേഷം കുടിക്കാം. ശരീരം തണുപ്പിക്കാൻ ഉത്തമമാണ് രാമച്ചം.
- തണുപ്പിച്ച മോര് കുടിക്കുന്നത് ശരീരം തണുപ്പിക്കും. നന്നായി നേർപ്പിച്ചു വേണം മോര് കുടിക്കാൻ. മോരിൽ ഇഞ്ചി, കറിവേപ്പില, പച്ചമുളക്, നാരകയില എന്നിവ കൂടി ചതച്ചിട്ടാൽ വളരെ നല്ലത്.
- തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരം തണുപ്പിക്കാനും രോഗ പ്രതിരോധത്തിനും നല്ലതാണ്.
കൊള്ളാലോ മാഷെ 😜😜
മറുപടിഇല്ലാതാക്കൂ