കാളപൂട്ടിന്റെ പശ്ചാത്തലത്തിൽ മണ്ണിന്റെയും മനുഷ്യന്റെയും കഥ പറയുന്ന ഏറ്റവും പുതിയ സിനിമയാണ് 'കാളച്ചേകോൻ. കെ. എസ്. ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോ. ഗിരീഷ് ജ്ഞാന ദാസ് നായകനാകുന്നു. മണികണ്ഠൻ ആചാരി, ദേവൻ, ഇന്ദ്രൻസ്, സുധീർ കരമന, ഭീമൻ രഘു, നിർമൽ പാലാഴി, കബീർ, പ്രദീപ്, ആരാധ്യ സായ്, ഗീതാ വിജയൻ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സംവിധായകന്റെ വരികൾക്ക് ഡോ. ഗിരീഷ് ജ്ഞാന ദാസ് സംഗീതം നൽകിയിരിക്കുന്നു. ശാന്തിമാതാ ക്രിയേഷന്റെ ബാനറിൽ ഡോ. ജ്ഞാന ദാസ് ആണ് ചിത്രം നിർമിക്കുന്നത്. ടി. എസ്. ബാബു ഛായാഗ്രഹണവും ഷമീർ ഖാൻ എഡിറ്റിംങ്ങും നിർവഹിച്ചിരിക്കുന്നു.