സ്മൃതി ഫിലിംസിന്റെ ബാനറിൽ സാഗർ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്ര മാണ് സത്യം മാത്രമേ ബോധിപ്പിക്കൂ. ധ്യാൻ ശ്രീനിവാസൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന സിനിമ എന്ന വിശേഷണം കൂടിയുണ്ട് സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന സിനിമക്ക്.
അംബിക ഈ സിനിമയിൽ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ. റോണി, സുധീഷ്, ജോണി ആന്റണി, ശ്രീജിത്ത് രവി, ശ്രീ വിദ്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ദീപക് അലക്സാണ്ടർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ധനേഷ് രവീന്ദ്രൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. മാജിക്ക് ഫ്രെയിം റിലീസ് ആണ് ചിത്രം പ്രദർശനത്തിക്കുന്നത്.