അഖിൽ മാരാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഒരു താത്വിക അവലോകനം. ജോജു ജോർജ്, നിരഞ്ജ് രാജു, അജു വർഗീസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ക്ഷമ്മി തിലകൻ, മേജർ രവി, പ്രേംകുമാർ, ബാലാജി ശർമ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മൻ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അഭിരാമി, ശൈലജ, തുടങ്ങിയ ഒരു വമ്പൻ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു.
യോഹൻ പ്രൊഡക്ഷന്റെ ബാനറിൽ ഡോ. ഗീവർഗീസ് യോഹന്നാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു നാരായണൻ ആണ് ഛായാഗ്രാഹകൻ. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് ഒ.കെ. രവിശങ്കർ സംഗീതം നൽകിയിരിക്കുന്നു. ലിജോ പോൾ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.