മരങ്ങളുടെ കാവൽക്കാരനും ഗാന്ധിയനും പരിസ്ഥിതി പോരാളിയും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു | Sundarlal Bahuguna | സുന്ദർലാൽ ബഹുഗുണ |

Easy PSC
0
Sundarlal Bahuguna


    ഗാന്ധിയനും പരിസ്ഥിതി പോരാളിയും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്നു സുന്ദർലാൽ ബഹുഗുണ. 1927ൽ ഉത്തരാഖണ്ഡിലെ  തെഹ്രിക്ക് സമീപമുള്ള മരോധ ഗ്രാമത്തിൽ ഗ്രാമത്തിലായിരുന്നു ജനനം. ഹിമാലയൻ മലനിരകളിലെ മണ്ണും മരങ്ങളും സംരക്ഷിക്കാൻ ജീവിതം സമർപ്പിച്ച സുന്ദർലാൽ ബഹുഗുണ എന്ന വ്യക്തി പരിസ്ഥിതിയാണ് സമ്പത്ത് എന്ന സന്ദേശം ഇന്ത്യയൊട്ടാകെ പകർന്നു നൽകി. വൃക്ഷങ്ങളെയും വനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി ഉത്തരാഖണ്ഡ് നിലവിൽ വന്ന പ്രസ്ഥാനമാണ് ചിപ്കോ പ്രസ്ഥാനം.



    1970-കളുടെ തുടക്കത്തിൽ വനങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർ മാരെ ഏർപ്പെടുത്തിയ ഉത്തർപ്രദേശ് സർക്കാരിനെതിരെ കർഷകരും ഗ്രാമീണ ജനങ്ങളും ചേർന്ന് നടത്തിയ അക്രമം രഹിത സമരങ്ങളാണ് ചിപ്കോ പ്രസ്ഥാന രൂപീകരണത്തിന് കാരണമായത്. 1974 മാർച്ച് 26 ന്  ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ നടത്തിയ സമരമാണ്  ഈ പ്രക്ഷോഭത്തിൽ നാഴികക്കല്ലായി മാറിയത്. മരത്തിനു ചുറ്റും കൈകോർത്തു നിന്ന് സ്ത്രീകൾ പ്രതിരോധിക്കുക യായിരുന്നു. ഈ പ്രതിരോധം വരുന്ന ഭരണകൂടത്തിന് മരംമുറിക്കൽ നിർത്തി വെക്കേണ്ടി വന്നു.

    ഇതിന്റെ തുടർച്ചയായി 1978 ഡിസംബറിൽ ബദിയാർഗാർ പ്രദേശത്തെ വനങ്ങളിൽ നിന്നും വൻ തോതിൽ മരം മുറിച്ചുമാറ്റാൻ യു.പി. ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ തീരുമാനിച്ചു. ഇതിനെതിരെ 1979 ജനുവരി ഒമ്പതിന് സുന്ദർലാൽ ബഹുഗുണ മരണംവരെ നിരാഹാരം ആരംഭിച്ചു. സമീപ ഗ്രാമങ്ങളിലെ ആയിരക്കണക്കിനു സ്ത്രീപുരുഷന്മാർ ഒത്തുചേർന്നു 11 ദിവസം ജനങ്ങൾ കാട്ടിൽ തന്നെ തങ്ങി അവസാനം കരാറുകാർക്ക് പിൻവാങ്ങേണ്ടി വന്നു.. ഇതോടുകൂടി ബഹുഗുണയുടെ സമരം ആഗോളതലത്തിൽതന്നെ ചിപ്കോപ്രസ്ഥാനവും ഗാന്ധിയൻ സമരമാർഗ്ഗവും ചർച്ചയായി.. അതുകൊണ്ട്  ഒന്നിച്ച് നിന്ന് പല പ്രശ്നങ്ങളും അനുഭാവപൂർവ്വം പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായി. സുന്ദർലാൽ ബഹുഗുണ യുമായി നേരിട്ട് ചർച്ച നടത്തിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യു.പി.യിലെ ഹിമാലയ വനങ്ങളിൽ നിന്നും വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി മരം മുറിക്കുന്നത് 15 വർഷത്തേക്ക് നിരോധിക്കാൻ നിർദ്ദേശിച്ചു.



    ചിപ്കോ എന്ന വാക്കിനർത്ഥം - ചേർന്നു നിൽക്കുക ഒട്ടി നിൽക്കുക (മരത്തെ ആലിംഗനം ചെയ്യുക). ഹിമാലയൻ താഴ്വരയിലെ കാശ്മീർ മുതൽ കോഹിമ വരെ 4780 കിലോമീറ്റർ ദൂരം ബഹുഗുണ നടത്തിയ പദയാത്രയുടെ ഫലമായി ചിപ്കോ യുടെ  സന്ദേശങ്ങൾക്ക് വിപുലമായ പ്രചാരം ലഭിക്കുകയുണ്ടായി. അങ്ങനെ ചിപ്കോ യുടെ   പ്രചോദനമുൾക്കൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പരിസ്ഥിതി പ്രസ്ഥാനങ്ങൾ ആവിർഭവിച്ചു. തെഹരി അണക്കെട്ട് നിർമ്മാണത്തിന് നേരെയുള്ള പ്രക്ഷോഭ പാതയിലും ദശാബ്ദങ്ങളോളം ബഹുഗുണ നിലകൊണ്ടു പ്രവർത്തിച്ചു.

    ദളിതരുടെ ഉന്നമനത്തിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളിലും അക്കാലത്ത് സുന്ദർലാൽ ബഹുഗുണ മുഴുകിയിരുന്നു. ഗാന്ധിജിയുടെ രണ്ട് ശിഷ്യന്മാരായ മീരാബെൻ, സരള ബെൻ എന്നിവർ ശക്തമായ സർവോദയ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ഇക്കാലത്തായിരുന്നു തുടർന്ന് പ്രത്യേക പരിശീലനം നൽകി വനിതകളുടെ ഒരു സേനയും അവർ രൂപവൽക്കരിച്ചു. ഇതാണ് പിന്നീട് ചിപ്കോ പ്രസ്ഥാനത്തിന്റെ അഭിവാജ്യഘടകം ആയി മാറിയത്.



    ഇതിനിടെ സുന്ദർലാൽ സരള ബെൻ ന്റെ ശിക്ഷ്യയും സർവോദയ പ്രസ്ഥാനം സംഘത്തിന്റെ സജീവ പ്രവർത്തകയും ആയ വിമല നൗതിയാലിനെ വിവാഹം കഴിച്ചു പിന്നീട് ഇവരുടെ പ്രവർത്തനങ്ങൾ എല്ലാം ഒരുമിച്ച് ആയിരുന്നു. ഗ്രാമങ്ങളിലെ സ്ത്രീകളുടെ ദുരിതത്തിന് പ്രധാനകാരണം മദ്യം ആണെന്ന് മനസിലാക്കി ഇരുവരും ചേർന്ന് സർവോദയ പ്രവർത്തകരെ കൂട്ടിക്കൊണ്ട് മദ്യനിരോധനത്തിന് വേണ്ടി ബൃഹത്തായൊരു സമരം ആരംഭിച്ചു. ഒടുവിൽ നാടൻ മദ്യശാലകൾ പൂട്ടാൻ സർക്കാരിന് ഉത്തര വിടേണ്ട തീരുമാനമെടുക്കേണ്ടിവന്നു.. അതോടെ  സുന്ദർലാൽ ബഹുഗുണ എന്ന ഈ വ്യക്തിയെ കുറിച്ച് കൂടുതൽ ആളുകളിലേക്ക് എത്തി തുടങ്ങി.

    വനംവകുപ്പിലെ സാമൂഹികവൽക്കരണം വിഭാഗം വയനാട്ടിൽ ഉന്നതമായ മലഞ്ചരിവുകൾ ഇളക്കിമറിച്ചശേഷം അക്കേഷ്യ എന്ന വിദേശ മരം നടുന്നതിന് എതിരെ ഗ്രാമവാസികളും കർഷകരും തമ്മിൽ  വാക്കുതർക്കങ്ങൾ ഉണ്ടായി. 1984 ലക്ഷക്കണക്കിന് അക്കെഷ്യ തൈകൾ നശിപ്പിച്ച കർഷകർക്കെതിരെ കേസുകൾ ഫയൽ ചെയ്തു. ഇത് കേട്ടറിഞ്ഞ സുന്ദർലാൽ ബഹുഗുണ വയനാട് പ്രകൃതി സംരക്ഷക സമിതിയെ ബന്ധപ്പെടാൻ അദ്ദേഹത്തിന്റെ സുഹൃത്തും  കർണാടകയിലെ അപ്പികോ പ്രസ്ഥാനത്തിന്റെ നേതാവുമായ പാണ്ഡുരംഗ് ഹെഗ്ഡേയേ ചുമതലപ്പെടുത്തി.



    സുന്ദർലാൽ ബഹുഗുണയിക്ക് 1981ൽ പത്മശ്രീയും 1987ൽ  ചിപ്കൊ പ്രസ്ഥാനത്തിന്റെ റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരവും ലഭിച്ചു. 1989 ഐ.ഐടി. റൂർക്കിയുടെ ഓണററി ഡോക്ടറേറ്റ്, 2009 ൽ പത്മവിഭൂഷൺ ബഹുമതി എന്നിവ ലഭിച്ചു.

    മേധാ പട്കർ, വന്ദന ശിവ എന്നിവർക്കൊപ്പം എഴുതിയ ഇന്ത്യാസ് എൻവിയോൺമെന്റ്:മിത്ത് ആൻഡ് റിയാലിറ്റി ഉൾപ്പെടെ അഞ്ച് പുസ്തകങ്ങൾ ലോക പ്രീതി നേടിയ പുസ്തകം ആണ്.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!