വിരാട് കോലി @ 13
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിട്ട് 13 വര്‍ഷം തികയുകയാണ് ഇന്ന്.അഹങ്കാരി!!!
അതായിരുന്നു അവൻ ക്രിക്കറ്റിൽ അരങ്ങേറിയപ്പോൾ അവർ അവന് ചാർത്തിക്കൊടുത്ത പേര്.🏏
ഒരു ക്രിക്കറ്റ് പ്ലയർ, സച്ചിനെ പോലെ അല്ലെങ്കിൽ ധോണിയെപ്പോലെ ശാന്തനും മിതസ്വഭാവിയും ആയിരിക്കണമെന്നത് ഒരു മിഥ്യാധാരണയാണ്.
ഗ്രൗണ്ടിലേക്കിറങ്ങിക്കഴിഞ്ഞാൽ വിരാട് കാണിക്കുന്ന ആ ആറ്റിറ്റ്യൂട് അതാണ് അയാളെ വ്യത്യസ്താക്കുന്നത്🏏
സെഞ്ച്വറി അടിച്ചാൽ അല്ലെങ്കിൽ ടീം വിജയിച്ചാൽ അതുമല്ലെങ്കിൽ ടീം ഒരു വിക്കറ്റ് വീഴ്ത്തിയാൽ അയാൾ അമിതമായി ആഘോഷിക്കും,
വിരാട് ഇങ്ങനെയാണ്.
അയാൾ ക്രിക്കറ്റിലേക്ക് വന്നിട്ടിപ്പോ 13 വർഷങ്ങൾ കഴിഞ്ഞു.
അയാൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല.
നിങ്ങളുടെ വിമർശനങ്ങൾക്ക് വഴങ്ങി അയാൾ തന്റെ ആറ്റിറ്റ്യൂടും സ്വഭാവവും മാറ്റിയിരുന്നെങ്കിൽ ഇന്നീ കാണുന്ന വിരാട് ഉണ്ടാവുമായിരുന്നില്ല...
അയാളെ അയാളുടെ പാട്ടിന് വിടുക,
കാരണം അയാൾ ക്രീസിൽ ചിലവഴിക്കുന്ന ഒരോ സെക്കന്റിലും അയാൾ ഓരോ റെക്കോർഡുകളും തിരുത്തിക്കൊണ്ടിരിക്കുകയാണ്.