'അയ്യപ്പന്‍ നായരാ'യി പവന്‍ കല്യാണിന്റെ മാസ് എൻട്രി | Beemlanayak- First glimps | ayyappanum koshiyum telugu remak | pawan kallyan | rana daggubati | Beemlanayak |

Easy PSC
1

 'അയ്യപ്പന്‍ നായരാ'യി പവന്‍ കല്യാണിന്റെ മാസ് എൻട്രി'



തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ്, അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായ 'അയ്യപ്പനും കോശിയും' എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക് ആണ് ഈ ചിത്രം. തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ്.





'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.



അയ്യപ്പനും കോശിയും തീം സോംഗ് ആയ 'ആടകചക്കോ'യുടെ തെലുങ്ക് വേര്‍ഷനോട് കൂടിയാണ് ഫസ്റ്റ് ഗ്ലിംസ് പുറത്തു വന്നിരിക്കുന്നത്. കോശിയെ അയ്യപ്പന്‍ നായര്‍ ലോഡ്ജിലെത്തി പൂട്ടാന്‍ നോക്കുന്ന രംഗത്തിന്റെ തെലുങ്ക് പതിപ്പാണ് ഇതിലുള്ളത്. ബിജു മേനോന്‍ അല്പം പ്രായമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെത്തിയ കഥാപാത്രം തെലുങ്കില്‍ അതിനേക്കാള്‍ പ്രായം കുറഞ്ഞ് ചെറുപ്പക്കാരന്‍ ആയാണ് പവന്‍ കല്യാണ്‍ എത്തുന്നത്.





 സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. റാം ലക്ഷ്‍മണ്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. 2022 ആദ്യമാസം റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!