ചെമ്പകപ്പൂവിൽ , ഓണം
ഓണംവന്നോണം വന്നോണം വന്നേ
ഓണം പൊന്നോണം വന്നേ
ചെമ്പകപൂവിലീ പുലർമഞ്ഞു തുള്ളിയാൽ
പൊൻകളം തീർക്കുന്നോരോണം (2)
വയൽപൂവിലുണരുന്ന പൂവിളിപാട്ടും
വരം പോലെ അണയുന്ന പാതിരാകാറ്റും
താരിളം തിങ്കളും താരവും ചേർന്നൊരാ
(ചെമ്പകപൂവിലീ...)
ഓണംവന്നോണം വന്നോണം വന്നേ
ഓണം പൊന്നോണം വന്നേ
ഏതോ മഹാമാരി പേമാരി പോലെ-
യിന്നീ ലോകമാകെ നിറഞ്ഞു
ഏതോ നിരാശ തൻ തീരത്ത് നാമിന്നൊ-
രേകാന്ത ജാലകം തീർത്തു
പ്രകാശം പ്രസാദമായ് പൊൻനാളമായ്
പാരിൽ ഓർമകൾ വീണ്ടും നിറഞ്ഞു
ചിങ്ങം പിറന്നല്ലോ ഓണം കനിഞ്ഞല്ലോ
പുതുപുലരി മണ്ണിൽ തെളിഞ്ഞേ...
(ചെമ്പകപൂവിലീ...)
ഓണംവന്നോണം വന്നോണം വന്നേ
ഓണം പൊന്നോണം വന്നേ
ഏതോ മിഴാവിന്റെ പാട്ടിന്റെ ഈണത്തിൽ
ഓരോ വിരൽ താളമേകി
പൊന്നും നിറചാർത്തു പഞ്ചാരി മേളവും
പൊൻകണികാഴ്ചകളൊരുക്കി
പ്രഭാതം തിളങ്ങുന്നു മലയാളനാടിന്റെ
വീഥികളിൽ ഓണം പുലർന്നു
ചിങ്ങം പിറന്നല്ലോ ഓണം കനിഞ്ഞല്ലോ
മനതാരിൽ ഈണം നിറഞ്ഞേ...
ചെമ്പകപൂവിലീ പുലർമഞ്ഞു തുള്ളിയാൽ
പൊൻകളം തീർക്കുന്നോരോണം
ചെമ്പകപൂവിലീ പുലർമഞ്ഞു തുള്ളിയാൽ
പൊൻകളം തീർക്കുന്നോരോണം
വയൽപൂവിലുണരുന്ന പൂവിളിപാട്ടും
വരം പോലെ അണയുന്ന പാതിരാകാറ്റും
താരിളം തിങ്കളും താരവും ചേർന്നൊരാ
(ചെമ്പകപൂവിലീ...)
ഓണംവന്നോണം വന്നോണം വന്നേ
ഓണം പൊന്നോണം വന്നേ