ചെണ്ടുമല്ലിക പൂ കണ്ടാല്‍
ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ...
ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ...(2)
അനവതി വെൺകൊറ്റക്കുട ചൂടി
ആകാശംപ്പൂ പന്തൽ ചാർത്തി
നീഹാരം മുത്തനിമണി ഏകി
സ്വർണക്കൊലുസിൻ സരിഗമപ്പാടി
ചുവടുവെച്ചു വന്നു.. മെല്ലെ
കാതിലോതിടുന്നു ചേല നീക്കി
നീങ്ങും കാറ്റും ലജ്ജയോടെ മൂളി....
( ചെണ്ട് മല്ലിക )...
അരളിയിലൊരുകിളി കൊഞ്ചിപ്പാടി
അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി
അരമണി കിങ്ങിണി ഇക്കിളി പാകി
ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെന്ത് കാന്തി
അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി....
( ചെണ്ട് മല്ലിക )...
വിശ്രവസ്സുമാം മുനി തൻ അരികെ
വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം
ഇവിളലെ ദുഃഖം തീർപ്പാൻ
വഴിയല്ലേ മുനി സ്വൽപ്പം
( ചെണ്ട് മല്ലിക )...(2)
കൈകസിയെന്നെൻ നാമം
അറിക ആഗ്രഹ പൂരണമാണെന്നറിക
തഴുകിയുണർത്താൻ മാമുനി വരിക തളരാൻ
കൊതിയൂർന്നുണ്ടെന്നറിക
പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ
പുഷ്യരാഗ തേരിൽ ഏറി
സ്വർഗ്ഗ യാത്ര ചെയ് വാൻ
( ചെണ്ട് മല്ലിക )
കാമം വിരിയിക്കുന്ന സ്വഭാവം...
താളം തെളിയാനായി വികാരം....
മാറിലെ തഞ്ചുക നൂലിഴ വിളറി
തങ്കക്കുടങ്ങളിൽ നുര പൊന്തി
ഞെളിവിരി കൊണ്ടവളും
മെല്ലെ ലാസ്യഭാവമോടെ ......
പെയ്തൊഴിഞ്ഞു തീരാ ശിരകൾ
പതിയെ തനിയ തുളയിൽ
( ചെണ്ട് മല്ലിക )
എന്നെ കൈവെടിയരുതേ മുനിയേ
സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ
അരുതാത്തവയല്ലല്ലോ മുനിയേ
നിർവജിച്ചീടുകില്ലേ തളിരേ
വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും...
ഒന്നുയർന്നേൽക്കുവാൻ അങ്ങ്
കൈത്തവർന്നിടില്ലേ
( ചെണ്ട് മല്ലിക )
മാമുനി ചൊല്ലുന്നൂയിത് കഷ്ടം
പറയുന്നതു വല്ലാത്തൊരു ഇഷ്ടം
കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം
ഒത്തു വിത്ത് പാകാം
പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ
നാളെ ദുഷ്ടരായിടില്ലേ
( ചെണ്ട് മല്ലിക )
എതിരായുരിയാടരുതെ മുനിയേ...
മതിവര പുണരൂ ഈ പ്രിയ സഖിയെ...
ഗതി നോക്കിടാതെ വന്നീ വഴിയേ...
പുത്ര സൗഭാഗ്യം ഏകൂ മുനിയേ
പുത്ര ദുഃഖമെന്തേ എന്നും വേട്ടയാടുകില്ലേ...
കാട്ടിലെന്നുമെന്നും അലയും
കാട്ടുമൈനയല്ലേ....
( ചെണ്ട് മല്ലിക )
ജീവിതമാം വചനം ശ്രദ്ധിച്ചു...
മാമുനി അന്നേരം ചിന്തിച്ചു...
പുത്രാർത്തിനിയാം ഇവളുടെ ദുഃഖം
തീർത്തിടണമിന്നി ന്നീ നിമിഷം
നിശ്ചയിച്ചുറച്ചു... ഇരുവരും ഒത്തു സംഘമിച്ചു...
യാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു...
( ചെണ്ട് മല്ലിക )
ഓരോ യാമങ്ങളുമിടവിട്ട്...
നാല് യാമങ്ങളുമിണചേർന്ന്...
അങ്ങിനെ കൈകസി പ്രസവം ചെയ്ത്
ദശമുഖങ്ങളോടുണ്ണി പിറന്ന്
ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ
ദശമുഖൻ എന്ന നാമ മുടനെ ഏകി മുനിങ്കപ്പൂവൻ
( ചെണ്ട് മല്ലിക )
യാമം ഒന്നുകഴിഞ്ഞൊരു നേരം...
വേദന വന്നുടനെ കൈ കസിയിൽ...
വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ
വീണ്ടുമൊരു ശിശു ആണായ് വരികെ
കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ...
തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ...
( ചെണ്ട് മല്ലിക )
മൂന്നാം യാമത്തിൽ ഇത് തന്നെ
മൂന്നാമനായി ആണ് പിറക്കെ
നിതീഷ്ടനൻ എന്നായൊരു നാമം
വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന
കൈകസി ആൾ തളർന്നു പോയി...
വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി...
( ചെണ്ട് മല്ലിക )
ശൂർപ്പം പോൽ നഖമുനയുള്ളവളെ
ശൂർപ്പണകായെന്നായി വിളിച്ചു
കുഞ്ഞിനെ മാമുനി താലോലിച്ചു
പൊന്നുമ്മയേകി ആശിർവദിച്ചു
യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി
കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി....
( ചെണ്ട് മല്ലിക ) - 3
Test copy ചെയ്യാൻപറ്റുന്നില്ല
മറുപടിഇല്ലാതാക്കൂ