ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം | Indian Song | Independence Day Song | Kurukshethra Song | Mohanlal Hits | Malayalam Song |

Easy PSC
0



കുരുക്ഷേത്ര

ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം

ഒരു താരാഗണമാകാശം ചിന്നിച്ചിതറാം

യോദ്ധാക്കളിലായോധന വീര്യം പകരാം

രണമിഥുമൃതിയുടെ രഥമുരുളാം

 (ജ്വാലാമുഖീ,..)



തീയായ് കത്താം ഒരു പകലാളിത്തീരാം

ഇടിയുടെ മിന്നൽച്ചാർത്തായ്

മഴ മഞ്ചാടി പൂമൊട്ടായ് (2)



ഏപ്രിൽമാസക്കാറ്റിലൂടെ കാവൽ മേഘമേ വരൂ

അകലെ നിൻ ചിറകിന്റെ ചിൽക്കാരം

ഓർമ്മകളാൽ നനയുന്നതെന്തിനോ

സൂര്യാങ്കുരമോരോ സ്വരഹാരം പണിയാം

ഓരോ ഹിമതീരം രുധിരം പോൽ ചിതറാം

നെഞ്ചോടൊരു സാരംഗിയിൽ ഈണം പകരാം

മരണമൊരമൃതിനു പകരമിതാ (2)



മാറിൽ ചേർക്കാം ഒരു കനവായ് ഈ ഗീതം

ഇത് ഒരു ഇന്ത്യൻ സ്വപ്നം

ഇത് രാജ്യത്തിൻ സായൂജ്യം

അകലെ നിൻ ചിറകിന്റെ ചിൽക്കാരം

ഓർമ്മകളാൽ നനയുന്നതെന്തിനോ


 

ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം

ഒരു താരാഗണമാകാശം ചിന്നിച്ചിതറാം

യോദ്ധാക്കളിലായോധന വീര്യം പകരാം

രണമിഥുമൃതിയുടെ രഥമുരുളാം

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!