കുട്ടനാടന്‍ പുഞ്ചയിലെ | ഓ.. തിത്തിത്താരാ തിത്തിത്തൈ | Kuttanadan Punchayile | Onam Song | Onapattu |

Easy PSC
0

കുട്ടനാടന്‍ പുഞ്ചയിലെ

കുട്ടനാടന്‍ പുഞ്ചയിലെ, തിത്തൈ തക തെയ് തെയ്  തോം

കൊച്ചുപെണ്ണേ കുയിലാളെ, തിത്തിത്താര തെയ് തെയ്

കൊട്ടുവേണം കുഴല്‍ വേണം, കുരവ വേണം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളെ

കൊട്ടുവേണം കുഴല്‍ വേണം, കുരവ വേണം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

വരവേല്കനാള് വേണം കൊടിതോരണങ്ങള്‍ വേണം

വിജയശ്രീ ലാളിതരായി വരുന്നു ഞങ്ങള്‍

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കറുത്ത ചിറകു വെച്ചൊരരയന്ന കിളിപോലെ

കുതിച്ചു കുതിച്ചു പായും കുതിര പോലെ

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

തോല്‍വിയെന്തെന്നറിയാത്ത… തിത്തൈ തക തെയ് തെയ്  തോം

തല താഴ്ത്താനറിയാത്ത… തിത്തിത്താര തെയ് തെയ്

കാവാലം ചുണ്ടനിതാ ജയിച്ചു വന്നു

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

തോല്‍വിയെന്തെന്നറിയാത്ത തല താഴ്ത്താനറിയാത്ത

കാവാലം ചുണ്ടനിതാ ജയിച്ചു വന്നു

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

പമ്പയിലെ പൊന്നോളങ്ങള്‍ ഓടി വന്നു പുണരുന്നു

തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടു കുത്തുന്നു

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

തെങ്ങോലകള്‍ പൊന്നോലകള്‍ മാടി മാടി വിളിക്കുന്നു

തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ചമ്പക്കുളം  പള്ളിക്കൊരു… തിത്തൈ തക തെയ് തെയ്  തോം

വള്ളംകളി  പെരുന്നാള് … തിത്തിത്താര തെയ് തെയ്

അമ്പലപ്പുഴയിലൊരു  ചുറ്റുവിളക്ക്

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുന്നാള്

അമ്പലപ്പുഴയിലൊരു  ചുറ്റുവിളക്ക്

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കരുമാടിക്കുട്ടനിന്നു  പനിനീര്‍ക്കാവടിയാട്ടം

കാവിലമ്മയ്കിന്നു രാത്രി ഗരുഡന്‍ തൂക്കം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കുട്ടനാടന്‍ പുഞ്ചയിലെ, തിത്തൈ തക തെയ് തെയ്  തോം

കൊച്ചുപെണ്ണേ കുയിലാളെ, തിത്തിത്താര തെയ് തെയ്

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!