Onam 2023 | Happy Onam | ഓണാശംസകൾ! |

Easy PSC
1

 


ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

പ്രതീക്ഷകളുടെ പൂവിളികളുമായാണ് ഓരോ ഓണവും മലയാളികളെ തേടി വരുന്നത്.



പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിൻറെ പ്രത്യേകതകളാണ്. എന്നാൽ കഴിഞ്ഞ 2 വർഷമായി  ഓണം പരിധികളുടെതും നിയന്ത്രണങ്ങളുടെതുമാണ്. Corona എന്ന പകർച്ച വ്യാധി വിട്ടൊഴിയണമെങ്കിൽ അത് അത്യാവശ്യവുമാണ്. അതുകൊണ്ട് തന്നെ അകലങ്ങളിലിരുന്നുകൊണ്ട് പ്രിയപ്പെട്ടവരോട് സംവദിക്കുക മാത്രമാണ് ഈ കരുതലിന്റെ കാലത്ത് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.

                    കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെകേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌.

  കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.



     ഓണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ട് മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. ത്രിലോകങ്ങളെയും ജയിച്ചവനായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ചക്രവര്‍ത്തിയുടെ സല്‍ഭരണം സ്വര്‍ഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കി. അതു വീണ്ടെടുത്തു നല്‍കാമെന്നു മഹാവിഷ്ണു സമ്മതിച്ചു. അപ്രകാരം വാമനനെന്ന ബ്രാഹ്മണ ബാലനായി അദ്ദേഹം അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു.

തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്.



ഈ മഹാമാരി ഓണത്തിന്റെ ആത്മാവിനെ തളർത്താൻ നമുക്ക് അനുവദിക്കരുത്. ഈ സന്തോഷകരമായ അവസരത്തിൽ, നിലവിളക്കിന്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈർമല്ല്യവും ,ചേർന്ന പൊന്നിൻ ചിങ്ങ മസത്തിലേ, പൊന്നോണത്തെ വരവേൽക്കാൻ കരുതലോടെ നമുക്കൊരുമിക്കാം...നിങ്ങളുടെ ആരോഗ്യവും സന്തോഷവും ഞാൻ ആഗ്രഹിക്കുന്നു.  സ്നേഹത്തോടെ ഓണാശംസകൾ.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!