ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
ഓണവില്ലിൽ ഊഞ്ഞാൽ ആടും
വണ്ണാത്തിക്കിളിയേ
നിന്നെ പുൽകാനായ്
കൊതിയൂറും മാരിക്കാറും
പൂവിളിയെ വരവേൽക്കും
ചിങ്ങ നിലാവിൻ വൃന്ദാവനിയിൽ
തിരുവോണമേ വരുകില്ലെ നീ
തിരുവോണ സദ്യയൊരുക്കാൻ
മാറ്റേറും കോടിയുടുത്ത്
തുമ്പിപ്പെണ്ണേ അണയില്ലെ നീ
തിരുമുറ്റത്ത് ഒരു കോണിൽ
നിൽക്കുന്ന മുല്ലേ നീ
തേൻ ചിരിയാലേ
പൂ ചൊരിയൂ നീ
ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
നിന്നെ തഴുകാനായ്
കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ
ഓണവില്ലിൽ ഊഞ്ഞാൽ ആടും
വണ്ണാത്തിക്കിളിയേ
നിന്നെ പുൽകാനായ്
കൊതിയൂറും മാരിക്കാറും
കിളിപ്പാട്ടിൽ ശ്രുതി ചേർത്തു
കുയിൽ പാടും വൃന്ദാവനിയിൽ
പൂ നുള്ളുവാൻ
വരൂ ഓണമേ
കുയിൽപാട്ടിൻ മധുരിമയിൽ
മുറ്റത്തെ കളം ഒരുക്കാൻ
അകത്തമ്മയായ്
വരൂ ഓണമേ
പൊന്നോണക്കോടി ഉടുത്ത്
നിൽക്കുന്ന തോഴിയായ്
പൂങ്കുഴലി നീ
തേൻ ശ്രുതി പാടൂ
ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
നിന്നെ തഴുകാനായ്
കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ
ഓണവില്ലിൽ ഊഞ്ഞാൽ ആടും
വണ്ണാത്തിക്കിളിയേ
നിന്നെ പുൽകാനായ്
കൊതിയൂറും മാരിക്കാറും
ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
നിന്നെ തഴുകാനായ്
കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ
ഓണവില്ലിൽ ഊഞ്ഞാൽ ആടും
വണ്ണാത്തിക്കിളിയേ
നിന്നെ പുൽകാനായ്
കൊതിയൂറും മാരിക്കാറും.