- Film: Pranayavarnangal (1998)
- Directed By: Sibi Malayil
- Produced By: Dinesh Panicker
- Lyrics: Gireesh Puthenchery
- Music: Vidyasagar
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ
കുഞ്ഞു കിനാവുകൾ കൂടണയുന്നൊരു
മഞ്ഞു നിലാവിൽ ചേക്കേറാം
കുറുവാൽപ്പറവകൾ നീന്തി നടക്കും നഗര സരിത്തിൽ നീരാടാം
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ
മാരിവില്ലിലൊരു പാട്ടിൻ ശ്രുതി വെറുതേ മീട്ടാം
നാട്ടുമൈനയുടെ കൂട്ടിൽ ഒരു തിരിയായ് മിന്നാം
രാത്രിലില്ലിയുടെ മാറിൻ കുളിർ മഴയായി പൊഴിയാം
രാഗവേണുവിൽ ഏതോ സ്വരമധുരം തിരയാം
ഒരു പാട്ടിൻ ചിറകേറിപ്പതിയേ പാറാം
മധു തേടും വണ്ടായ് മൂളി തൊടിയിൽ തുള്ളാം
അനുരാഗക്കടലിൻ തിരയായ് മലർമാസ
പനിനീർ മുകിലായ്മഴവീഴാ മരുവിൻ
മണലിൽ ജന്മം പെയ്തൊഴിയാം
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ
കൂട്ടിൽ നിന്നുമൊരു പൂവിൻ കുളിരിതളും തേനും
പാതിമായുമൊരു രാവിൻ നറു മിഴിനീർ മുത്തും
നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും പാട്ടും
പഞ്ചവർണ്ണ മുകിൽ തൂകും ഈ പ്രണയാമൃതവും
ഇനിയെങ്ങും നിറമോലും നിമിഷം മാത്രം
ഇതൾ മൂടും പീലിത്തൂവൽ ശിശിരം മാത്രം
ഒരു നോക്കും വാക്കും തീർന്നാൽ പദമൂന്നി
പാറി നടന്നാൽ കൊഴിയാതെ കൊഴിയും
നമ്മുടെയിത്തിരിയീ ജന്മം
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ
കുഞ്ഞു കിനാവുകൾ കൂടണയുന്നൊരു
മഞ്ഞു നിലാവിൽ ചേക്കേറാം
കുറുവാൽപ്പറവകൾ നീന്തി നടക്കും നഗര സരിത്തിൽ നീരാടാം
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ