പെരുമഴക്കാലം
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലെ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
വരുമെന്ന് പറഞ്ഞിട്ടും വരവൊന്നും കണ്ടില്ലാ
ഖൽബിലെ മൈനയിന്നും ഉറങ്ങീല
മധുമാസ രാവിൻ വെൺചന്ദ്രനായ് ഞാൻ
അരികത്ത് നിന്നിട്ടും കണ്ടില്ലേ ... നീ കണ്ടില്ലേ
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലെ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
പട്ടുതൂവാലയും വാസന തൈലവും
അവൾക്ക് നൽകാനായി കരുതീ ഞാൻ
പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടുമാത്രം മതിയിവൾക്ക്
കടവത്ത് തോണിയിറങ്ങാൻ കരിവള കൈ പിടിക്കാൻ
അതുകണ്ട് ലാവ് പോലും കൊതിച്ചോട്ടെ
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലെ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
സങ്കൽപ ജാലകം പാതി തുറന്നിനി
പാതിരാ മയക്കം മറന്നിരിക്കാൻ
തലചായ്ക്കുവാനായ് നിനക്കെന്നുമെൻ്റെ
കരളിൻ്റെ മണിയറ തുറന്നു തരാം
ഇനിയെന്ത് വേണം എനിക്കെന്തു വേണമെൻ
ജീവൻ്റെ ജീവൻ കൂടെയില്ലേ ...
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലെ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
വരുമെന്ന് പറഞ്ഞിട്ടും വരവൊന്നും കണ്ടില്ലാ
ഖൽബിലെ മൈനയിന്നും ഉറങ്ങീല
മധുമാസ രാവിൻ വെൺചന്ദ്രനായ് ഞാൻ
അരികത്ത് നിന്നിട്ടും കണ്ടില്ലേ ... നീ കണ്ടില്ലേ..
ഉം....ഉം....ഉം....ഉം....ഉം....ഉം....ഉം....ഉം....