Poomuthole Malayalam Song Lyrics | Joseph Movie Song Lyrics | പൂമുത്തോളെ മലയാളം പാട്ട് |

Easy PSC
0


 പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്തെടീ ..

ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ.. 

മാറത്തുറക്കാനിന്നോളം തണലെല്ലാം-

വെയിലായി കൊണ്ടെടീ ..

മാനത്തോളം മഴവില്ലായ്‌ വളരേണം എന്‍ മണീ ..



ആഴിത്തിരമാല പോലെ കാത്തു നിന്നെയേല്‍ക്കാം..   

പീലിചെറുതൂവല്‍ വീശി കാറ്റിലാടി നീങ്ങാം ..

കനിയേ ഇനിയെന്‍ കനവിതളായ് നീ വാ ..

നിധിയേ മടിയില്‍ പുതുമലരായ് വാ ..വാ..



പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍-

മഴയായി പെയ്തെടീ ..

ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ.... 


ആരും കാണാ മേട്ടിലേ.. തിങ്കള്‍ നെയ്യും കൂട്ടിലേ.. 

ഇണക്കുയില്‍ പാടും പാട്ടിന്‍ താളം പകരാം.. 

പേര്മണി പൂവിലേ തേനൊഴുകും നോവിനേ.. 

ഓമല്‍ ചിരി നൂറും നീര്‍ത്തി മാറത്തൊതുക്കാം.. 

സ്നേഹക്കളി ഓടമേറി നിന്‍ തീരത്തിന്നും കാവലായ്..

മോഹക്കൊതി വാക്കു തൂകി നിന്‍ ചാരത്തെന്നും ഓമലായ്.. 

എന്നെന്നും കണ്ണേ നിന്‍ കൂട്ടായ്.. 

നെഞ്ചില്‍  പുഞ്ചിരി തൂകുന്ന പൊന്നോമല്‍ പൂവുറങ്ങ് ..



പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍-

മഴയായി  പെയ്തെടീ ..

ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ..


മാറത്തുറക്കാനിന്നോളം തണലെല്ലാം- 

വെയിലായി കൊണ്ടെടീ ..

മാനത്തോളം മഴവില്ലായ്‌ വളരേണം എന്‍ മണീ ..



ആഴിത്തിരമാല പോലെ കാത്തു നിന്നെയേല്‍ക്കാം..   

പീലിചെറുതൂവല്‍ വീശി കാറ്റിലാടി നീങ്ങാം ..

കനിയേ ഇനിയെന്‍ കനവിതളായ് നീ വാ ..

നിധിയേ മടിയില്‍ പുതുമലരായ് വാ ..വാ ..

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!