പുഷ്പ ; ഫഹദ് ഫാസിൽ ഫസ്റ്റ്ലുക്ക്
ബിഗ് ബജറ്റ് ചിത്രമായ പുഷ്പയിലെ ഫഹദ് ഫാസിലിന്റെ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.
അല്ലു അർജുൻ നായകനാകുന്ന പുഷ്പ എന്ന സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്.
ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരിക്കും ഫഹദ് ചിത്രത്തില്‍ എത്തുന്നത്.
ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരൻ പുഷ്പരാജ് ആയിട്ടാണ് അല്ലു അർജുൻ എത്തുന്നു .
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.