ഉഴുന്നുവട
ചായ കടയിൽ നിന്നും കിട്ടുന്ന പോലുള്ള സോഫ്റ്റ് ആയ മൊരിഞ്ഞ ഉഴുന്നുവട ഉണ്ടാക്കാം. ഇതുപോലെ ചെയ്തു നോക്കു
ആവിശ്യമായ സാധനങ്ങൾ
- ഉഴുന്ന് പരിപ്പ് -2 കപ്പ്
- വറുത്ത അരിപൊടി - 1/4 കപ്പ്
- വെള്ളം - ആവിശ്യത്തിന്
- ഉപ്പ് - ആവിശ്യത്തിന്
- കായപ്പൊടി - 1/2 ടീസ്പൂൺ
- സവാള - ഒരെണ്ണം പകുതി എടുത്തു ചെറുതായി അരിഞ്ഞത്
- പച്ചമുളക് - 1എണ്ണം ചെറുതായി അരിഞ്ഞത്
- വറ്റൽ മുളക്ക് - 1എണ്ണം ചെറുതായി അരിഞ്ഞത്
- കുരുമുളക് - 1 ടീസ്പൂൺ ചതച്ചത്
- കറിവേപ്പില - 2 തണ്ട് അരിഞ്ഞത്
- ഇഞ്ചി - 1 കഷ്ണം ചെറുതായി അരിഞ്ഞത്
- ഓയിൽ - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് നന്നായി കഴുകി 45 മിനിറ്റ് കുതിരാൻ വെക്കുക. വെള്ളം ഊറിയ ശേഷം 2 സ്പൂൺ വെള്ളം മാത്രം ചേർത്ത് 4 തവണ മിക്സിയിൽ നന്നായി അരച്ചെടുക്കുക ഈ മാവ് കൈ കൊണ്ട് നന്നായി 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂർ പുളിക്കാനായി വെക്കുക. ശേഷം അരിപൊടിയും ബാക്കി ഇല്ല ചേരുവകളും ചേർത്ത് വടയുടെ കൂട്ട് തയ്യാറാക്കുക.
ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാവാൻ വെക്കുക എണ്ണ നന്നായി ചൂടായാൽ തീ കുറച്ചു വെക്കുക . കൈ 2 ഉം നനച്ച ശേഷം വലിയൊരു ഉരുള മാവെടുക്കുക, എന്നിട്ട് ഉരുട്ടി വിരൽ നനച്ചു വടയുടെ നടുവിൽ വലിയൊരു ധ്വാരം ഇടുക. എന്നിട്ട് എണ്ണയിൽ ഇട്ടു ചെറിയ തീയിൽ ഗോൾഡൻ കളർ ആവുന്ന വരെ തിരിച്ചും മറിച്ചും ഇടുക . ഗോൾഡൻ ബ്രൗൺ കളർ ആയാൽ കോരി എടുക്കുക.