തകര്‍പ്പന്‍ പ്രകടനവുമായി ബൗളര്‍മാര്‍; ഓവലിൽ ഇംഗ്ലണ്ടിനെ 157 റൺസിന് തകർത്തു
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിൻെറ അവസാനദിനം ഓവലിൽ നടന്നത് ഉശിരൻ പോരാട്ടം.
ലണ്ടന്‍: ആവേശവും വാശിയും വാനോളം നിറഞ്ഞ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിൻെറ അവസാനദിനം ഓവലിൽ നടന്നത് ഉശിരൻ പോരാട്ടം. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും പ്രകടനങ്ങള്‍ ടെസ്റ്റില്‍ നിര്‍ണായകമായി. സ്‌കോര്‍ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210.
നാലാം ടെസ്റ്റിൻെറ അവസാനദിനം ഇന്ത്യൻ ബോളർമാരുടെ സമ്പൂർണ ആധിപത്യം.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 210 റൺസിന് ഒതുക്കി ഇന്ത്യ നേടിയത് 157 റൺസിൻെറ തകർപ്പൻ ജയം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. 63 റൺസെടുത്ത ഹസീബ് ഹമീദാണ് ഇംഗ്ലണ്ടിൻെറ ടോപ് സ്കോററായത്.
ഓപ്പണർമാർ തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് അനായാസം സ്കോർ ചെയ്യാമെന്ന് കരുതിയതാണ്. ഇന്ത്യക്ക് ഒന്നാം വിക്കറ്റ് ലഭിച്ചത് സ്കോർ നൂറിലെത്തിയപ്പോഴാണ്. 50 റൺസെടുത്ത റോറി ബേൺസിനെ റിഷഭ് പന്തിൻെറ കൈകളിലെത്തിച്ച് ശാർദൂൽ താക്കൂറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
പിന്നീടങ്ങോട്ട് ഇന്ത്യൻ ബോളിങ് നിര മേൽക്കൈ നേടിത്തുടങ്ങി. ഹസീബ് ഹമീദിനെ (63) ജഡേജ പുറത്താക്കിയപ്പോൾ ഡേവിഡ് മലാൻ (5) റൺ ഔട്ടായി പുറത്തായി. പിന്നീട് വലിയ കൂട്ടുകെട്ടുകൾക്കൊന്നും ഇന്ത്യ അവസരം നൽകിയില്ല. ഇടവേളകളിൽ ഇംഗ്ലണ്ടിൻെറ വിക്കറ്റുകൾ വീണ്ടുകൊണ്ടിരുന്നു. ഒന്നാം ഇന്നിങ്സിലെ ഹീറോ ഒല്ലി പോപ്പിനെയും (2) അപകടകാരിയായ ജോണി ബെയർസ്റ്റോയെയും (0) പുറത്താക്കി ജസ്പ്രീത് ബുംറ ഇരട്ടപ്രഹരം നൽകി.